പു​ളി​ച്ചാ​മ​ല ക്ഷീ​ര​സം​ഘ ഭ​ര​ണ​സ​മി​തി രാ​ജി​വ​ച്ചു
Friday, September 17, 2021 11:22 PM IST
വി​തു​ര : സെ​ക്ര​ട്ട​റി സാ​മ്പ​ത്തി​ക തി​രി​മ​റി ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പു​ളി​ച്ചാ​മ​ല ക്ഷീ​ര​സം​ഘം ഭ​ര​ണ​സ​മി​തി രാ​ജി​വ​ച്ചു.​സം​ഘ​ത്തി​ന്‍റെ പേ​രി​ൽ അ​ന​ധി​കൃ​ത​മാ​യി വാ​യ്പ​യെ​ടു​ത്ത​താ​യും റി​വോ​ൾ​വിം​ഗ് ഫ​ണ്ട് തി​രി​മ​റി ന​ട​ത്തി​യെ​ന്നു​മാ​ണ് ആ​രോ​പ​ണം.
2018 ഒ​ക്ടോ​ബ​റി​ലാ​ണ് ഒ​മ്പ​തം​ഗ ഭ​ര​ണ​സ​മി​തി നി​ല​വി​ൽ വ​ന്ന​ത്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ ത​ങ്ങ​ളെ അ​റി​യി​ക്കാ​തെ സെ​ക്ര​ട്ട​റി ഒ​റ്റ​യ്ക്ക് കൈ​കാ​ര്യം ചെ​യ്യു​ക​യാ​യി​രു​ന്നു​വെ​ന്ന് ഭ​ര​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ജി. ​ഗി​രീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.
ബോ​ണ​സ് ന​ൽ​കാ​നെ​ന്ന പേ​രി​ൽ വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ നി​ന്ന് വാ​യ്പ എ​ടു​ത്തെ​ങ്കി​ലും അ​തി​ന്‍റെ ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ല​യെ​ന്നും റി​വോ​ൾ​വിം​ഗ് ഫ​ണ്ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ കൃ​ത്രി​മം ന​ട​ന്ന​താ​യും ഗി​രീ​ഷ് കു​മാ​ർ പ​റ​ഞ്ഞു.​സെ​ക്ര​ട്ട​റി​ക്കെ​തി​രെ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന പാ​ടി​ലാ​ണ് രാ​ജി​വ​ച്ച അം​ഗ​ങ്ങ​ൾ. എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്ന് സെ​ക്ര​ട്ട​റി ല​താ​കു​മാ​രി പ​റ​ഞ്ഞു. കെ​ട്ടി​ടം ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നാ​യി മു​ൻ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ല​ത്ത് വാ​യ്പ എ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ തി​രി​ച്ച​ട​വ് കൂ​ടി വ​ന്ന​തി​നാ​ൽ പാ​ൽ വി​ല​യും ബോ​ണ​സും ന​ൽ​കാ​ൻ വീ​ണ്ടും വാ​യ്പ എ​ടു​ക്കേ​ണ്ടി വ​ന്നു​വെ​ന്നും സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.