സോ​ഫ്റ്റ് ബോ​ൾ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പ് പ​രി​ശീ​ല​ന ക്യാ​മ്പി​ൽ കോ​വി​ഡ്
Friday, September 17, 2021 11:22 PM IST
വി​ഴി​ഞ്ഞം : സോ​ഫ്റ്റ് ബോ​ൾ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പ് മ​ത്സ​ര പ​രി​ശീ​ല​ന ക്യാ​മ്പി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.​പ​രി​ശീ​ള​ന​ത്തി​നാ​യി എ​ത്തി​യ ഇ​രു​പ​ത് കാ​യി​ക താ​ര​ങ്ങ​ളി​ൽ പ​തി​നാ​ല് പേ​ർ​ക്കും കോ​ച്ചി​നും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.​ഇ​തോ​ടെ ഒ​ഡീ​ഷ​യി​ൽ നാ​ളെ മു​ത​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ന് കേ​ര​ള ടീ​മി​ന് പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​യി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​രു​ടെ പ​രി​ശീ​ല​നം ക​ഴി​ഞ്ഞ ര​ണ്ട് മു​ത​ൽ പ​തി​നാ​റ് വ​രെ വെ​ങ്ങാ​നൂ​രി​ലെ സ്കൂ​ളി​ലാ​യി​രു​ന്നു ന​ട​ന്ന​ത്.​
ആ​ർ​ടി​പി​സി​ആ​ർ ന​ട​ത്തി കോ​വി​ഡ് നെ​ഗ​റ്റീ​വെ​ന്ന് ക​ണ്ടെ​ത്തി​യ​വ​രെ​യാ​ണ് ട്രെ​യി​നിം​ഗി​ന് പ​ങ്കെ​ടു​പ്പി​ച്ച​ത്.​പ​രി​ശീ​ല​നം ക​ഴി​ഞ്ഞ്ഒ​ഡീ​ഷ​യി​ൽ മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ക്കു​ന്ന​തി​ന് മു​മ്പും ആ​ർ​ടി​പി​സി​ആ​ർ ടെ​സ്റ്റ് വേ​ണ​മെ​ന്ന നി​ല​ക്ക് ന​ട​ത്തി​യ അ​വ​സാ​ന​വ​ട്ട പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.​ഇ​തോ​ടെ ബാ​ക്കി​യു​ള്ള​വ​രെ അ​ധി​കൃ​ത​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി.​
എ​ന്നാ​ൽ ടെ​സ്റ്റി​ന്‍റെ ഫ​ലം വ​രു​ന്ന​തു​വ​രെ എ​ല്ലാ​വ​രും ഇ​ട​പ​ഴ​കി ക​ഴി​ഞ്ഞി​രു​ന്ന​തി​നാ​ൽ കൂ​ടു​ത​ൽ പേ​ർ​ക്ക് രോ​ഗം പി​ടി​പെ​ട്ടി​രി​ക്കാ​മെ​ന്നും അ​ധി​കൃ​ത​ർ ക​രു​തു​ന്നു.​ഇ​വ​ർ​ക്കാ​യി ഇ​ന്ന്പ​രി​ശോ​ധ​ന​യു​ണ്ടാ​കും.​
കോ​വി​ഡ് പോ​സി​റ്റീ​വാ​യ കാ​യി​ക താ​ര​ങ്ങ​ളെ വെ​ങ്ങാ​നൂ​രി​ലെ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ​ധി​കൃ​ത​ർ അ​റി​യി​ച്ചു.