റോ​ഡ് ത​ക​ർ​ന്നു : പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Friday, September 17, 2021 11:24 PM IST
പേ​രൂ​ർ​ക്ക​ട: ത​ക​ർ​ന്ന് ചെ​ളി​ക്കു​ള​മാ​യി കി​ട​ക്കു​ന്ന കാ​ച്ചാ​ണി വാ​ർ​ഡി​ലെ ബ്ലെ​സിം​ഗ് വി​ല്ല റോ​ഡ് പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. പ​ത്തു​വ​ർ​ഷം മു​ന്പ് നി​ർ​മി​ച്ച റോ​ഡ് ഇ​തു​വ​രെ ടാ​ർ ചെ​യ്തി​ട്ടി​ല്ല. പ​തി​ന​ഞ്ചോ​ളം വീ​ട്ടു​കാ​ർ​ക്ക് ആ​ശ്ര​യ​മാ​യ റോ​ഡി​നാ​ണ് ഇൗ ​ദു​ർ​ഗ​തി. റോ​ഡി​ൽ ഓ​ട​യി​ല്ലാ​ത്ത​തി​നാ​ൽ ചെ​റി​യൊ​രു മ​ഴ പെ​യ്താ​ൽ പോ​ലും റോ​ഡ് ച​ളി​ക്കു​ള​മാ​കു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​ക്കു പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ വാ​ർ​ഡ് കൗ​ൺ​സി​ല​റെ സ​മീ​പി​ച്ചെ​ങ്കി​ലും നി​രാ​ശ​യാ​യി​രു​ന്നു ഫ​ലം. ച​ളി​ക്കു​ള​മാ​യി കി​ട​ക്കു​ന്ന റോ​ഡ് ടാ​ർ ചെ​യ്യു​ന്ന​തി​ന് അ​ടി​യ​ന്ത​ര​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് പൊ​തു​ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.