അ​പ​ക​ട​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി
Sunday, September 19, 2021 12:03 AM IST
പാ​ലോ​ട് : ഒ​രാ​ഴ്ച മു​മ്പ് ചി​പ്പ​ൻ​ചി​റ ഇ​രു​മ്പ് പാ​ല​ത്തി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന വീ​ട്ട​മ്മ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ജീ​പ്പ് ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചി​പ്പ​ൻ​ചി​റ സ്മി​താ വി​ഹാ​റി​ൽ ഓ​മ​ന​യ​മ്മ (65) ആ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ർ​ത്താ​തെ പോ​യ ജീ​പ്പ് ഇ​തു​വ​രെ​യും ക​ണ്ടെ​ത്താ​നാ​യി​ല്ല. ജീ​പ്പ് ക​ണ്ടെ​ത്താ​ൻ വെ​ള്ളി​യാ​ഴ്ച പാ​ലോ​ട് പോ​ലീ​സ് പെ​രി​ങ്ങ​മ്മ​ല ന​ന്ദി​യോ​ട് പ്ര​ദേ​ശ​ങ്ങ​ളി​ലെ എ​ല്ലാ ജീ​പ്പു​ക​ളും ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ​രി​ശോ​ധി​ച്ചു.​പാ​ലോ​ട് സി ​ഐ സി.​കെ. മ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.