കോ​വി​ഡ്ബാ​ധി​ത​ന്‍റെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Sunday, September 19, 2021 12:03 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര: കോ​വി​ഡ്ബാ​ധി​ത​ന്‍റെ മൃ​ത​ദേ​ഹം നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ലെ ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍ ലി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​ന്‍റെ നേതൃത്വത്തിൽ സം​സ്ക​രി​ച്ചു.
കോ​വി​ഡ് ബാ​ധി​ച്ച് മ​ര​ണ​മ​ട​ഞ്ഞ 177-ാമ​ത്തെ വ്യ​ക്തി​യു​ടെ സം​സ്കാ​ര​മാ​ണ് ഇ​ന്ന​ലെ ലി​ജോ​യും സം​ഘ​വും പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഇ​ള​വ​നി​ക്ക​ര മാ​ന്പ​ഴ​ക്ക​ര വാ​ഴ​റ​ത്ത​ല വീ​ട്ടി​ല്‍ വി​ജ​യ​കു​മാ​ര്‍ (53) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​ന്ന​ലെ മ​ര​ണ​മ​ട​ഞ്ഞ​ത്. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ല്‍ കോ​വി​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ സം​ഘം മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങി. ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​റാ​യ ലി​ജോ​യോ​ടൊ​പ്പം ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളാ​യ​രാ​ജേ​ഷും വേ​ല​പ്പ​നും ബി​നു​വും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.