അ​മൃ​ത മ​ഹോ​ത്സ​വം; ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു തു​ട​ക്കം
Sunday, September 19, 2021 11:15 PM IST
തി​രു​വ​ന​ന്ത​പു​രം: സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​രാ​വ​സ്തു വ​കു​പ്പ് ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ന്നു തു​ട​ക്കം. ശ്രീ​പാ​ദം കൊ​ട്ടാ​ര​ത്തി​ൽ വൈ​കു​ന്നേ​രം മൂ​ന്നി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും.
മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.​സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പി​ള്ള​യും ജ​നാ​യ​ത്ത ഭ​ര​ണ​സ​ങ്ക​ൽ​പ്പ​വും എ​ന്ന വി​ഷ​യ​ത്തി​ലാ​ണു പു​രാ​വ​സ്തു വ​കു​പ്പ് ജി​ല്ല​യി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ്ര​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.