ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​സ്റ്റ​ൽ ക്ലീ​നിം​ഗ് ഡേ​: കോ​സ്റ്റ​ൽ ഏ​രി​യാ​ക​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കി
Sunday, September 19, 2021 11:15 PM IST
വി​ഴി​ഞ്ഞം: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ കോ​സ്റ്റ​ൽ ക്ലീ​നിം​ഗ് ഡേ​യു​ടെ ഭാ​ഗ​മാ​യി ഐ​ജി പി.​വി​ജ​യ​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം കേ​ര​ള​ത്തി​ലെ 18 കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന കോ​സ്റ്റ​ൽ ഏ​രി​യാ​ക​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കി.

ഇ​ന്ന​ലെ രാ​വി​ലെ വി​ഴി​ഞ്ഞം, പൂ​വാ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ പൂ​വാ​ർ ബീ​ച്ച്, ഗോ​ൾ​ഡ​ൻ ബീ​ച്ച്, വി​ഴി​ഞ്ഞം, അ​ടി​മ​ല​ത്തു​റ, സെ​ന്‍റ്ആ​ൻ​ഡ്രൂ​സ് തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ൾ മാ​ലി​ന്യ മു​ക്ത​മാ​ക്കി. പൂ​വാ​ർ കോ​സ്റ്റ​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ സി​ഐ എ​ൻ.​ബി​ജു നേ​തൃ​ത്വം ന​ൽ​കി​യ പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ. ​ലോ​റ​ൻ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സീ​ന​ത്ത് ജി​സ്തി, സി​വി​ൽ ഡി​ഫെ​ൻ​സ് പോ​ലീ​സ്, ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഫോ​ഴ്സ്, കോ​സ്റ്റ​ൽ വാ​ർ​ഡ​ന്മാ​ർ, ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി, ഫു​ട്ബോ​ൾ ക്ല​ബ്, ബോ​ട്ട് ക്ല​ബ് അം​ഗ​ങ്ങ​ൾ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.

അ​ടി​മ​ല​ത്തു​റ​യി​ൽ ന​ട​ന്ന ശു​ചീ​ക​ര​ണം വി​ഴി​ഞ്ഞം കോ​സ്റ്റ​ൽ സി.​ഐ.​അ​നി​ൽ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തീ​ര​ത്തു നി​ന്ന്ശേ​ഖ​രി​ച്ച മാ​ലി​ന്യം വേ​ർ​തി​രി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ന​ഗ​ര​സ​ഭ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ മ​റ​വ് ചെ​യ്തു. മാ​ലി​ന്യം വ​ലി​ച്ചെ​റി​യാ​തെ ഡ​സ്റ്റ് ബി​ന്നി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്നും ആ​ഗോ​ള താ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ പ്ര​വൃ​ത്തി​ക​ൾ ചെ​യ്യു​മെ​ന്നും പ​ങ്കെ​ടു​ത്ത​വ​ർ പ്ര​തി​ജ്ഞ ചെ​യ്തു.