ക​ല്ലാ​റി​ൽ സു​ര​ക്ഷ​യൊ​രു​ക്ക​ണം: ഫ്രാ​റ്റ്
Sunday, September 19, 2021 11:39 PM IST
വി​തു​ര :അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​യാ​കു​മ്പോ​ഴും ക​ല്ലാ​റി​ൽ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ശ്ര​മി​ക്കാ​തെ അ​ധി​കാ​രി​ക​ൾ മൗ​നം പാ​ലി​ക്കു​ന്ന​താ​യി ഫ്രാ​റ്റ് വി​തു​ര മേ​ഖ​ലാ ക​മ്മി​റ്റി. വാ​മ​ന​പു​രം ആ​റി​ലെ ക​ല്ലാ​ർ, ആ​ന​പ്പാ​റ മേ​ഖ​ല​ക​ളി​ൽ നി​ര​വ​ധി പേ​ർ മ​രി​ച്ചി​ട്ടും അ​ധി​കൃ​ത​ർ സു​ര​ക്ഷ​യൊ​രു​ക്കാ​ത്ത​തി​നെ​തി​രെ ഫ്രാ​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തും. ക​ഴി​ഞ്ഞ​ദി​വ​സം വ​ട്ട​ക്ക​യ​ത്തി​ൽ മു​ങ്ങി​മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ര​യി​ൽ എ​ത്തി​ച്ച നാ​ട്ടു​കാ​രാ​യ അ​ജേ​ഷ്കു​മാ​ർ, ഉ​ണ്ണി,മ​ണി​കു​ട്ട​ൻ, ഷാ​ജ​ഹാ​ൻ എ​ന്നി​വ​രെ​ഫ്രാ​റ്റ് അ​നു​മോ​ദി​ക്കും. ഇ​നി​യൊ​രു അ​പ​ക​ട​മ​ര​ണം ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​മെ​ന്നും മേ​ഖ​ലാ പ്ര​സി​ഡ​ണ്ട് ജി ​ബാ​ല​ച​ന്ദ്ര​ൻ നാ​യ​ർ,സെ​ക്ര​ട്ട​റി തെ​ന്നൂ​ർ ഷി​ഹാ​ബ്,ര​ഘു പൊ​ൻ​പാ​റ എ​ന്നി​വ​ർ പ​റ​ഞ്ഞു.