നി​യ​ന്ത്ര​ണം വി​ട്ട ത​ടി​ലോ​റി നി​ര്‍​ത്തി​യി​ട്ട വാ​ഹ​ന​ങ്ങ​ള്‍ ഇ​ടി​ച്ചു​തെ​റി​പ്പി​ച്ചു
Sunday, September 19, 2021 11:39 PM IST
തി​രു​വ​ന​ന്ത​പു​രം : പ​ട്ടം പ്ലാ​മൂ​ട്ടി​ല്‍ വീ​ണ്ടും ത​ടി​ലോ​റി അ​പ​ക​ടം.​ഇ ന്ന​ലെ രാ​ത്രി 8.45 ഓ​ടെ പ​ട്ടം പ്ലാ​മൂ​ട്ടി​ലെ ട്രാ​ഫി​ക് സി​ഗ്ന​ലി​ലാ​ണ് സം​ഭ​വം. ത​ടി​യു​മാ​യി പി​എം​ജി​യി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ന്ന ലോ​റി നി​യ​ന്ത്ര​ണം വി​ട്ട് സി​ഗ് ന​ലി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ങ്ങ​ളി​ല്‍ ഇ​ടി​ക്കു​ക​യാ​യി​ന്നു. മൂ​ന്ന് കാ​റു​ക​ളി​ലും ഒ​രു ബൈ​ക്കും അ​പ​ക​ട​ത്തി​ല്‍ പെ​ട്ടു. പോ​ത്ത​ന്‍​കോ​ട് പൗ​ഡി​ക്കോ​ണം സ്വ​ദേ​ശി ശ​ര​ണ്യ​യും കു​ടും​ബ​വും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ലേ​ക്ക് ഇ​ടി​ച്ച ശേ​ഷം 30 മീ​റ്റ​റോ​ളം ഇ​ടി​ച്ച് നീ​ക്കി. ശ​ര​ണ്യ​യും കു​ടും​ബം സ​ഞ്ച​രി​ച്ച കാ​റി​ല്‍ ഒ​ന്ന​ര വ​യ​സു​ള്ള കു​ട്ടി ഇ​രു​ന്ന ഭാ​ഗ​ത്താ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. കു​ട്ടി പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു. ശ​ര​ണ്യ​യ്ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​രെ പോ​ലീ​സ് എ​ത്തി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ലോ​റി ശ​ര​ണ്യ​യു​ടെ കാ​ര്‍ ഇ​ടി​ച്ച് നീ​ക്കി​യ​തോ​ടെ​യാ​ണ് മു​മ്പി​ലെ​ത്തെ ര​ണ്ട് കാ​റും ബൈ​ക്കും അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ഏ​താ​നും മാ​സ​ങ്ങ​ള്‍ മു​മ്പ് സ​മാ​ന​മാ​യ രീ​തി​യി​ല്‍ ത​ടി​ലോ​റി ഇ​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സി ​ആ​ര്‍​പി​എ​ഫ് ജീ​വ​ന​ക്കാ​ര​ന്‍ മ​രി​ച്ചു. അ​ന്ന് ബൈ​ക്കും ആ​ളും ലോ​റി​യു​ടെ വീ​ലി​ല്‍ കു​രു​ങ്ങി 100 മീ​റ്റ​ലോ​ളം റോ​ഡി​ലൂ​ടെ നീ​ങ്ങി​യ ശേ​ഷ​മാ​ണ് ലോ​റി നി​ന്ന​ത്.