ധീ​ര​പോ​രാ​ളി​ക​ളു​ടെ സ​മ​ര​ജീ​വി​ത ച​രി​ത്രം പു​സ്ത​ക​മാ​യി പ്ര​സി​ദ്ധ​പ്പെ​ടു​ത്തും: മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ
Tuesday, September 21, 2021 12:18 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വി​താം​കൂ​റി​ന്‍റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ച​രി​ത്ര​ത്തി​ൽ മ​ഹ​ത്താ​യ സ്ഥാ​ന​മാ​ണ് സ്വ​ദേ​ശാ​ഭി​മാ​നി രാ​മ​കൃ​ഷ്ണ​പ്പി​ള്ള​യ്ക്കു​ള്ള​തെ​ന്നും തൂ​ലി​ക പ​ട​വാ​ളാ​ക്കി​യ സ്വ​ദേ​ശാ​ഭി​മാ​നി​യെ​പ്പോ​ലു​ള്ള ധീ​ര പോ​രാ​ളി​ക​ളു​ടെ സ​മ​ര ച​രി​ത്ര​വും ജീ​വി​ത ച​രി​ത്ര​വും ഗ​വേ​ഷ​ക​ർ​ക്കും ച​രി​ത്രാ​ന്വേ​ഷ​ക​ർ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മാ​യി പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നും മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ർ​കോ​വി​ൽ. സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് പു​രാ​വ​സ്തു വ​കു​പ്പ് ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രാ​ജ്യം 75-ാം സ്വാ​ത​ന്ത്ര്യം ആ​ഘോ​ഷി​ക്കു​ന്ന വേ​ള​യി​ൽ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ അ​മൃ​ത​മ​ഹോ​ത്സ​വം എ​ന്ന പേ​രി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 75 കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കും. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് പു​രാ​രേ​ഖാ വ​കു​പ്പ് ച​രി​ത്ര രേ​ഖാ പ്ര​ദ​ർ​ശ​ന​വും സെ​മി​നാ​റു​ക​ളും സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.
കോ​ട്ട​യ്ക്ക​കം വ​ട​ക്കേ​ന​ട ശ്രീ​പാ​ദം കൊ​ട്ടാ​ര​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കേ​ര​ള ഭാ​ഷാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ർ പ്രൊ​ഫ. വി. ​കാ​ർ​ത്തി​കേ​യ​ൻ നാ​യ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ എ​സ്. ജാ​ന​കി അ​മ്മാ​ൾ, പു​രാ​വ​സ്തു വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ. ​ദി​നേ​ശ​ൻ, പു​രാ​രേ​ഖാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ ജെ. ​ര​ജി​കു​മാ​ർ, മ്യൂ​സി​യം​മൃ​ഗ​ശാ​ലാ വ​കു​പ്പ് ഡ​യ​റ​ക്ട​ർ എ​സ്. അ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.