1591 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
Tuesday, September 21, 2021 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1591 പേ​ർ​ക്കു​കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 1657 പേ​ർ രോ​ഗ​മു​ക്ത​രാ​യി.
12.6 ശ​ത​മാ​ന​മാ​ണു ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. രോ​ഗം സ്ഥി​രീ​ക​രി​ച്ച് 15503 പേ​ർ ചി​കി​ത്സ​യി​ലു​ണ്ട്. പു​തു​താ​യി 2210 പേ​രെ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. 2837 പേ​ർ നി​രീ​ക്ഷ​ണ​കാ​ലം രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളി​ല്ലാ​തെ പൂ​ർ​ത്തി​യാ​ക്കി.
കോ​വി​ഡു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ ആ​കെ എ​ണ്ണം 42583 ആ​യി.

ടി​പ്പ​ർ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു

പേ​രൂ​ർ​ക്ക​ട: ഹോ​ളോ​ബ്രി​ക്സു​മാ​യി എ​ത്തി​യ ടി​പ്പ​ർ ലോ​റി ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. വെ​ഞ്ഞാ​റ​മൂ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ർ ലോ​റി​യി​ൽ നി​ന്ന് ചാ​ടി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ക്കോ​ല​യ്ക്ക​ൽ സെ​ന്‍റ് തോ​മ​സ് സ്കൂ​ളി​നു സ​മീ​പം ആ​റ്റി​ക്കോ​ണ​ത്താ​യി​രു​ന്നു അ​പ​ക​ടം. മ​ണ്ണി​ള​കി കി​ട​ന്ന പ്ലോ​ട്ടി​ൽ റി​വേ​ഴ്സ് എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ഴി​യി​ൽ അ​ക​പ്പെ​ട്ട ലോ​റി ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ക്രെ​യി​ൻ കൊ​ണ്ടു​വ​ന്ന് ഒ​രു മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ടി​പ്പ​ർ​ലോ​റി ഉ​യ​ർ​ത്തി​യ​ത്.