പ​ന്ത്ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ
Tuesday, September 21, 2021 11:19 PM IST
ചി​റ​യി​ൻ​കീ​ഴ് : പെ​രു​ങ്ങു​ഴി​യി​ൽ പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ൽ 12 കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു. ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ തി​രു​വ​ന​ന്ത​പു​രം പാ​ച്ച​ല്ലൂ​ർ പ​ന​വി​ള വീ​ട്ടി​ൽ റി​യാ​സ് ( 24) ,പാ​ച്ച​ല്ലൂ​ർ പ​ന​ത്തു​റ പ​ള്ളി​ന​ട വീ​ട്ടി​ൽ രാ​ഹു​ൽ ( 24 ) എ​ന്നി​വ​രെ​യാ​ണ് ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സും , തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് ടീ​മും ചേ​ർ​ന്ന് അ​റ​സ്റ്റ് ചെ​യ്ത​ത്.
ഇ​വ​ൻ ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​വും പി​ടി​ച്ചെ​ടു​ത്തു. പി​ടി​യി​ലാ​യ​വ​ർ നേ​ര​ത്തെ ക​ഞ്ചാ​വ് കേ​സു​ക​ളി​ലും, ക്രി​മി​ന​ൽ കേ​സു​ക​ളി​ലും പി​ടി​യി​ലാ​യി​ട്ടു​ള്ള​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കേ​ര​ളാ ത​മി​ഴ്നാ​ട് അ​തി​ർ​ത്തി ഗ്രാ​മ​ങ്ങ​ളി​ൽ ശേ​ഖ​രി​ച്ച ക​ഞ്ചാ​വാ​ണ് ചി​ല്ല​റ വി​ൽ​പ്പ​ന​ക്കാ​യി ചി​റ​യി​ൻ​കീ​ഴ് എ​ത്തി​ച്ച​തെ​ന്നും ഇ​തി​ന് മു​മ്പും ക​ഞ്ചാ​വ് എ​ത്തി​ച്ചി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
കി​ലോ​ഗ്രാ​മി​ന് അ​യ്യാ​യി​രം രൂ​പ​ക്ക് വാ​ങ്ങു​ന്ന ക​ഞ്ചാ​വ് നാ​ൽ​പ്പ​ത്തി​നാ​യി​രം രൂ​പ​യ്ക്കാ​ണ് ഇ​വ​ർ ചി​ല്ല​റ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​ത് . ക​ഴി​ഞ്ഞ ദി​വ​സം ഏ​ഴ് കി​ലോ ക​ഞ്ചാ​വു​മാ​യി ര​ണ്ട് പേ​ർ മം​ഗ​ല​പു​ര​ത്ത് പോ​ലീ​സ് പി​ടി​യി​ലാ​യി​രു​ന്നു. ജി​ല്ല​യി​ൽ നി​ന്നു​ള്ള ര​ണ്ടം​ഗ സം​ഘം ഇ​രു​ച​ക്ര​വാ​ഹ​ത്തി​ൽ ക​ട​ത്തി​യ പ​ന്ത്ര​ണ്ട് കി​ലോ ക​ഞ്ചാ​വു​മാ​യി ക​ഴി​ഞ്ഞ ആ​ഴ്ച ത​മി​ഴ്നാ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്നു.
ഇ​പ്പോ​ൾ പി​ടി​യി​ലാ​യ​വ​രി​ൽ നി​ന്നും ക​ഞ്ചാ​വ് ക​ച്ച​വ​ടം ചെ​യ്യു​ന്ന പ്ര​ധാ​ന സം​ഘ​ങ്ങ​ളെ കു​റി​ച്ചും പോ​ലീ​സി​ന് വി​വ​ര​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ചി​റ​യി​ൻ​കീ​ഴ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ജി.​ബി.​മു​കേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ വി.​എ​സ്. വി​നീ​ഷ്, എ​എ​സ്ഐ ഷ​ജീ​ർ സി​പി​ഒ അ​രു​ൺ തി​രു​വ​ന​ന്ത​പു​രം റൂ​റ​ൽ ഡാ​ൻ​സാ​ഫ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എം.​ഫി​റോ​സ് ഖാ​ൻ, എ​എ​സ്ഐ ബി. ​ദി​ലീ​പ് , ആ​ർ.​ബി​ജു​കു​മാ​ർ സി​പി​ഒ മാ​രാ​യ അ​നൂ​പ് , ഷി​ജു , സു​നി​ൽ രാ​ജ് , എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.