യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന് ഭ​ര​ണ​പ​ക്ഷം: പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് പ്ര​തി​പ​ക്ഷം
Tuesday, September 21, 2021 11:19 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ന​ഗ​ര​സ​ഭ​യി​ല്‍ പൊ​തു​ശ്മ​ശാ​നം നി​ര്‍​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. എ​ന്തു വി​ല കൊ​ടു​ത്തും കോ​ട്ടൂ​രി​ല്‍ ശ്മ​ശാ​നം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ഭ​ര​ണ​പ​ക്ഷ​മാ​യ എ​ല്‍​ഡി​എ​ഫ് ഉ​റ​ച്ചു നി​ല്‍​ക്കു​ന്പോ​ള്‍ ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ ശ്മ​ശാ​നം സ്ഥാ​പി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷ​മാ​യ യു​ഡി​എ​ഫ്.
അ​തേ​സ​മ​യം ബി​ജെ​പി​യി​ലെ ഒ​രു കൗ​ണ്‍​സി​ല​റൊ​ഴി​കെ മ​റ്റ് അം​ഗ​ങ്ങ​ള്‍ എ​ല്‍​ഡി​എ​ഫി​ന്‍റെ നി​ല​പാ​ടി​നെ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ പി​ന്തു​ണ​ച്ചി​രു​ന്നു. ശ്മ​ശാ​ന നി​ര്‍​മാ​ണം സം​ബ​ന്ധി​ച്ച തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​നാ​കാ​തെ അ​നി​ശ്ചി​ത​ത്വ​ത്തി​ല്‍ തു​ട​രു​ന്പോ​ഴാ​ണ് ചി​ല സം​ഘ​ട​ന​ക​ള്‍ ആ​വ​ശ്യം ആ​വ​ര്‍​ത്തി​ച്ച് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ന്‍​ക​ര താ​ലൂ​ക്കി​ലെ റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ കേ​ന്ദ്ര​സം​ഘ​ട​ന​യാ​യ ഫ്രാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് മു​ന്നി​ല്‍ പ്ര​തി​ഷേ​ധ ധ​ര്‍​ണ സം​ഘ​ടി​പ്പി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ പോ​ലും നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വൈ​ദ്യു​തി ശ്മ​ശാ​നം സ്ഥാ​പി​ക്കാ​നു​ള്ള തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​നാ​കാ​ത്ത ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ന്‍റെ വ​ഞ്ച​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി​യ​തെ​ന്ന് ഫ്രാ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ല്‍ പൊ​തു​ശ്മ​ശാ​നം സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഗാ​ന്ധി​മി​ത്ര​മ​ണ്ഡ​ലം ആ​ക്‌​ഷ​ന്‍ കൗ​ണ്‍​സി​ലി​ന് രൂ​പം ന​ല്‍​കി. ഗാ​ന്ധി​യ​ന്‍ പി. ​ഗോ​പി​നാ​ഥ​ന്‍​നാ​യ​രാ​ണ് ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ലി​ന്‍റെ ര​ക്ഷാ​ധി​കാ​രി.
ക​ഴി​ഞ്ഞ ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ളാ​യി വൈ​ദ്യു​ത ശ്മ​ശാ​നം, ഗ്യാ​സ് ശ്മ​ശാ​നം എ​ന്നി​ങ്ങ​നെ​യു​ള്ള വാ​ഗ്ദാ​ന​ങ്ങ​ള്‍ വി​വി​ധ രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​ക​ളി​ല്‍ ഇ​ടം പി​ടി​ച്ചു​വ​രു​ന്നു. വ​ര്‍​ഷം​തോ​റും അ​വ​ത​രി​പ്പി​ക്കു​ന്ന ന​ഗ​ര​സ​ഭ ബ‍‍​ജ​റ്റു​ക​ളി​ലും പൊ​തു​ശ്മ​ശാ​ന​ത്തി​ന് തു​ക നീ​ക്കി വ​യ്ക്കു​ന്ന​ത് പ​തി​വാ​ണ്. ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ലെ കോ​ട്ടൂ​രി​ല്‍ ഗ്യാ​സ് ക്രി​മി​റ്റോ​റി​യം നി​ര്‍​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് ഭ​ര​ണ​പ​ക്ഷ​മാ​യ എ​ല്‍​ഡി​എ​ഫ്.
പ്ര​തി​പ​ക്ഷ നേ​താ​വും യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രും സ്ഥ​ലം സ​ന്ദ​ര്‍​ശി​ക്കു​ക​യും ജ​ന​വാ​സ കേ​ന്ദ്ര​മാ​യ​തി​നാ​ല്‍ കോ​ട്ടൂ​രി​ല്‍ പൊ​തു​ശ്മ​ശാ​നം സ്ഥാ​പി​ക്ക​രു​തെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു. ആ​ലം​പൊ​റ്റ വാ​ര്‍​ഡി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ അ​ഡ്വ. സ്വ​പ്ന​ജി​ത്തി​നും കോ​ട്ടൂ​രി​ലെ പൊ​തു​ശ്മ​ശാ​ന പ​ദ്ധ​തി​യോ​ട് യോ​ജി​പ്പി​ല്ല. .