ദേ​ശീ​യ​ത വോ​ട്ടു​പി​ടി​ക്കാ​നു​ള്ള മാ​ര്‍​ഗം: വി.​ഡി.​സ​തീ​ശ​ന്‍
Tuesday, September 21, 2021 11:19 PM IST
ആ​റ്റി​ങ്ങ​ല്‍: ദേ​ശീ​യ​ത​യെ​ക്കു​റി​ച്ച് ഇ​പ്പോ​ള്‍ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രു​ടെ ദേ​ശീ​യ​ത ഹി​റ്റ്ല​റു​ടെ ദേ​ശീ​യ​ത​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍ . ആ​റ്റി​ങ്ങ​ല്‍ വെ​ടി​വ​യ്പി​ന്‍റെ 83-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ആ​റ്റി​ങ്ങ​ല്‍ ക​ലാ​പ​ത്തി​ന്‍റെ 300-ാം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ആ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച ന​ട​ന്ന അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
എ​സ്.​എ​സ്.​ഹ​രി​ഹ​ര​യ്യ​ര്‍ ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ വി.​എ​സ്.​അ​ജി​ത്കു​മാ​ര്‍ അ​ധ്യ​ക്ഷ​നാ​യി. ഫൗ​ണ്ടേ​ഷ​ന്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ക​ര്‍​മ്മ​ശ്രേ​ഷ്ഠ​പു​ര​സ്കാ​രം ഭ​ഗ​വ​തി ലോ​ട്ട​റി ഏ​ജ​ന്‍​സീ​സ് ഉ​ട​മ ത​ങ്ക​രാ​ജി​ന് അ​ടൂ​ര്‍​പ്ര​കാ​ശ് എം​പി സ​മ്മാ​നി​ച്ചു.
മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ​സ്.​കു​മാ​രി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് പാ​ലോ​ട് ര​വി, ജെ.​ശ​ശി, അം​ബി​രാ​ജ, എ​സ്.​സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.