മ​ദ​ർ തെ​രേ​സ അ​വാ​ർ​ഡ്: സീ​മ ജി. ​നാ​യ​ർ​ക്ക് സ​മ്മാ​നി​ച്ചു
Tuesday, September 21, 2021 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: സാ​മൂ​ഹി​ക​ക്ഷേ​മ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് മാ​തൃ​ക​യാ​കു​ന്ന വ​നി​ത​ക​ൾ​ക്ക് കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ന​ൽ​കു​ന്ന (ക​ല)​പ്ര​ഥ​മ മ​ദ​ർ തെ​രേ​സ പു​ര​സ്കാ​രം സി​നി​മാ സീ​രി​യ​ൽ താ​രം സീ​മ ജി ​നാ​യ​ർ​ക്ക് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ സ​മ്മാ​നി​ച്ചു.
രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ല​യു​ടെ ട്ര​സ്റ്റി​യും വ​നി​താ​ക​മ്മീ​ഷ​ൻ അം​ഗ​വു​മാ​യ ഇ.​എം. രാ​ധ, മാ​നേ​ജിം​ഗ് ട്ര​സ്റ്റി ലാ​ലു ജോ​സ​ഫ്, ട്ര​സ്റ്റി​ക​ളാ​യ അ​ഭി​രാം കൃ​ഷ്ണ​ൻ, സു​ഭാ​ഷ് അ​ഞ്ച​ൽ, ബി​ജു​പ്ര​വീ​ൺ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. "ക​ല'​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ദീ​പി​ക​യു​ടെ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സു​നി​ൽ ജോ​സ​ഫ് കൂ​ഴാം​പാ​ല ന​ൽ​കി​യ അ​ന്പ​തി​നാ​യി​രം രൂ​പ​യു​ടെ ചെ​ക്ക് സീ​മ​യ്ക്ക് കൈ​മാ​റി.