കു​ന്ന​ത്തു​കാ​ല്‍ പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് പുതുമ​ന്ദി​രം
Wednesday, September 22, 2021 11:35 PM IST
വെ​ള്ള​റ​ട: വി​ദ്യാ​ര്‍​ഥി​ക​ളി​ലെ ശാ​സ്ത്ര ബോ​ധ​ത്തി​ന് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കാ​ര​ക്കോ​ണ​ത്തു പ്ര​വ​ര്‍​ത്തി​ച്ചു വ​രു​ന്ന പ്രാ​ഥ​മി​ക വി​ദ്യാ​ഭ്യാ​സ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന് സ്വ​ന്ത​മാ​യി അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള മ​ന്ദി​രം വ​രു​ന്നു. സി. ​കെ. ഹ​രീ​ന്ദ്ര​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ന്ദി​ര നി​ര്‍​മാ​ണ​വും മ​റ്റു സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ 1.5 കോ​ടി രൂ​പ പ​ദ്ധ​തി​ക്കാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. 20 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന പി. ​കു​ട്ട​ന്‍ എ​ന്ന അ​ധ്യാ​പ​ക​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശാ​സ്ത്ര സ്‌​നേ​ഹി​ക​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ആ​രം​ഭി​ച്ച​താ​ണ് ഗ​വേ​ഷ​ണ കേ​ന്ദ്രം. ശാ​സ്ത്ര അ​ധ്യാ​പ​ക​രാ​യി​രു​ന്ന രാ​മ​ച​ന്ദ്ര​ന്‍ ,മു​രു​കേ​ശ​ന്‍ ആ​ശാ​രി ,വി​ന്‍​സെ​ന്‍റ് ,പ​രി​ഷ​ത് പ്ര​വ​ര്‍​ത്ത​ക​രാ​യി​രു​ന്ന അ​ര​വി​ന്ദാ​ക്ഷ​ന്‍ ,വേ​ലു​ക്കു​ട്ടി തു​ട​ങ്ങി​യ​വ​രു​ടെ ക​ഠി​ന പ്ര​യ​ത്‌​ന​ത്തി​ലൂ​ടെ​യാ​ണ് സം​സ്ഥാ​ന​ത്തു​ത​ന്നെ ആ​ദ്യ​മാ​യി ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ശാ​സ്ത്ര ഗ​വേ​ഷ​ണ കേ​ന്ദ്രം തു​റന്ന​ത്. യു.​പി. സ്‌​കൂ​ളി​ലെ ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തിക്കു​ന്ന​ത്.
ഭൗ​തീ​ക ശാ​സ്ത്രം, ഭൗ​മ ശാ​സ്ത്രം, ര​സ​ത​ന്ത്രം ,അ​സ് ട്രോ​ള മി ​തു​ട​ങ്ങി​യ ശാ​സ​ത്ര ശാ​ഖ​ക​ള്‍​ക്കാ​ണ് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്.
വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ കോ​വി​ഡ് കാ​ല​ത്തി​നു മു​മ്പു​വ​രെ സ്‌​കൂ​ള്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലെ​ത്തു​ക​യാ​യി​രു​ന്നു പ​തി​വ്. ല​ക്ഷ​ങ്ങ​ള്‍ വി​ല​യു​ള്ള ദൂ​ര​ദ​ര്‍​ശി​നി ഉ​ള്‍​പ്പെ​ടെ​യു​ള്ള ശാ​സ്ത്ര പ​രീ​ക്ഷ​ണ ,നി​രീ​ക്ഷ​ണ ഉ​പ​ക​ര​ണ​ങ്ങ​ളും പ​തി​നാ​യി​ര​ത്തി​ല​ധി​കം ശാ​സ്ത ഗ്ര​ന്ഥ​ങ്ങ​ളും ഈ ​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ലു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഒ​രു ഗ​വേ​ഷ​ണ കേ​ന്ദ്രം സം​സ്ഥാ​ന​ത്തു ത​ന്നെ ഇ​ദം പ്ര​ഥ​മാ​ണ്. ഈ ​സ്ഥാ​പ​നം ആ​രം​ഭി​ക്കു​ന്ന​തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ പി. ​കു​ട്ട​ന്‍റെ സ്മ​ര​ണാ​ര്‍​ഥം പി. ​കു​ട്ട​ന്‍ സാ​ര്‍ മെ​മ്മോ​റി​യ​ല്‍ ശാ​സ്ത്ര വി​ദ്യാ​ഭ്യാ​സ പ്രാ​ഥ​മീ​ക ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്ന പേ​രി​ലാ​ണ് ഇ​പ്പോ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്. കു​ന്ന​ത്തു​കാ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​ത​യി​ലു​ള്ള ഭൂ​മി​യി​ല്‍ പു​തി​യ മ​ന്ദി​രം പ​ണി​ത് മാ​റ്റി സ്ഥാ​പി​ക്കാ​നാ​ണ് ഇ​പ്പോ​ള്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.