കോ​വി​ഡ് ബാ​ധി​ച്ച കു​ട്ടി​യു​ടെ മ​ര​ണം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി വീ​ണ്ടും വി​വാ​ദ​ക്കു​രു​ക്കി​ല്‍
Wednesday, September 22, 2021 11:39 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്ത കോ​വി​ഡ് ബാ​ധി​ത​നാ​യ കു​ട്ടി, മാ​ര്‍​ഗ​മ​ധ്യേ രോ​ഗം മൂ​ര്‍​ച്ഛി​ച്ച് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും, മ​ര​ണ​മ​ട​ഞ്ഞ സം​ഭ​വ​ത്തി​ല്‍ വ്യാ​പ​ക പ്ര​തി​ഷേ​ധം. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്തം.
മ​ഞ്ച​വി​ളാ​കം സ്വ​ദേ​ശി​യാ​യ രാ​ഘ​വ് എ​ന്ന കു​ട്ടി​യെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല പ​രി​ശോ​ധി​ച്ച​ശേ​ഷം കുത്തിവയ്പ് ന​ല്‍​കി. പി​ന്നീ​ട് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് റ​ഫ​ര്‍ ചെ​യ്തു. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​യ്ക്കു​ള്ള യാ​ത്ര​യ്ക്കി​ട​യി​ല്‍ കു​ട്ടി​ക്ക് രോ​ഗം മൂ​ര്‍​ച്ഛി​ക്കു​ക​യും സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഈ ​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി വീ​ണ്ടും വി​വാ​ദ​ക്കു​രു​ക്കി​ല്‍ അ​ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം, കു​ട്ടി​യെ പ​രി​ശോ​ധി​ക്കു​ന്ന​തി​ലോ ആ​രോ​ഗ്യ​സ്ഥി​തി ബോ​ധ്യ​മാ​യ​തി​നാ​ല്‍ റ​ഫ​ര്‍ ചെ​യ്യു​ന്ന​തി​ലോ നി​രു​ത്ത​ര​വാ​ദ​പ​ര​മാ​യ സ​മീ​പ​നം ആ​ശു​പ​ത്രി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കു​ട്ടി ര​ണ്ടു ദി​വ​സം കൊ​റോ​ണ ഒ​പി​യി​ല്‍ വ​ന്ന​താ​യി രേ​ഖ​ക​ളു​ണ്ട്. പ​രി​ശോ​ധ​ന​യും ചി​കി​ത്സ​യും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​താ​യും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ ഡി​എം​ഒ​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പ്ര​തി​ക​രി​ച്ച സൂ​പ്ര​ണ്ട് നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി​യി​ല്‍ യാ​തൊ​രു ചി​കി​ത്സാ പി​ഴ​വും സം​ഭ​വി​ച്ചി​ട്ടി​ല്ലെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച് പ​രാ​തി​ക​ള്‍ രേ​ഖാ​മൂ​ലം ആ​രും ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ര്‍​ത്തു.
സ​മ​ഗ്ര അ​ന്വേ​ഷ​ണം
വേ​ണം : ആ​രോ​ഗ്യ
സ്റ്റാന്‍റിംഗ് ക​മ്മി​റ്റി
ചെ​യ​ര്‍​മാ​ന്‍
നെ​യ്യാ​റ്റി​ന്‍​ക​ര : നൂ​റ്റാ​ണ്ടി​ലേ​റെ പ​ഴ​ക്ക​മു​ള്ള നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യാ​യി അ​പ്ഗ്രേ​ഡ് ചെ​യ്തു​വെ​ങ്കി​ലും നി​ര​വ​ധി ആ​ക്ഷേ​പ​ങ്ങ​ള്‍ ഉ​യ​രു​ന്ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​വ​ര്‍​ത്ത​നം സം​ബ​ന്ധി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ന​ഗ​ര​സ​ഭ യുഡിഎ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വും ആ​രോ​ഗ്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​നു​മാ​യ ജെ. ​ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
ത​ല​സ്ഥാ​ന​ജി​ല്ല​യു​ടെ തെ​ക്ക​ന്‍ പ്ര​ദേ​ശ​ത്തെ ഈ ​ആ​ശു​പ​ത്രി​യി​ല്‍ ഏ​തു രോ​ഗ​ത്തി​നു​ള്ള ചി​കി​ത്സ തേ​ടി​യെ​ത്തി​യാ​ലും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കോ മ​റ്റോ റ​ഫ​ര്‍ ചെ​യ്യു​ന്ന പ്ര​വ​ണ​ത കാ​ല​ങ്ങ​ളാ​യി നി​ല​നി​ല്‍​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ര​നു ഉ​ചി​ത​മാ​യ ചി​കി​ത്സ നി​ഷേ​ധി​ക്കു​ന്ന നി​ല​വാ​ര​ത്തി​ലേ​യ്ക്ക് ജ​ന​റ​ല്‍ ആ​ശു​പ​ത്രി ത​രം താ​ഴ​രു​ത്. നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കൃ​ത്യ​വും വ്യ​ക്ത​വു​മാ​യ വി​ല​യി​രു​ത്ത​ല്‍ വ​കു​പ്പ് ത​ല​ത്തി​ലും അ​നി​വാ​ര്യ​മാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും ജോ​സ് ഫ്രാ​ങ്ക്ളി​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.
അ​ന്വേ​ഷ​ണം ന​ട​ത്ത​ണം : ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍
നെ​യ്യാ​റ്റി​ന്‍​ക​ര : കോ​വി​ഡ് ബാ​ധി​ത​നാ​യ കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള വീ​ഴ്ച സം​ഭ​വി​ച്ചി​ട്ടു​ണ്ടോ എ​ന്ന പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍​മാ​ര്‍ നെ​യ്യാ​റ്റി​ന്‍​ക​ര ജ​ന​റ​ല്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ബി​ജെ​പി ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ ഷി​ബു​രാ​ജ്കൃ​ഷ്ണ, കൗ​ൺ​സി​ല​ർ​മാ​രാ​യ മ​ഞ്ച​ത്ത​ല സു​രേ​ഷ്, കൂ​ട്ട​പ്പ​ന മ​ഹേ​ഷ്, യു​വ​മോ​ർ​ച്ച നേ​താ​ക്ക​ളാ​യ ച​ന്ദ്ര​കി​ര​ൺ, രാ​മേ​ശ്വ​രം ഹ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രാ​തി​യും ന​ല്‍​കി.