ജ​ന​വി​ജ്ഞാ​ന കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, September 24, 2021 11:38 PM IST
വി​തു​ര : കേ​ര​ള അ​നൗ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ വി​ക​സ​ന സ​മി​തി​യാ​യ കാ​ൻ​ഫെ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന വി​ജ്ഞാ​ന കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്നു.
ആ​ന​പ്പാ​റ​യി​ൽ ആ​രം​ഭി​ച്ച ആ​ദ്യ ജ​ന​വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​ൻ​ഫെ​ഡ് ചെ​യ​ർ​മാ​ൻ ഡോ.​ബി. എ​സ്. ബാ​ല​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. വി​തു​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. വി.​എ​സ്. ബാ​ബു​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കാ​ൻ​ഫെ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ.​ജ​യ,പ്രോ​ജ​ക്ട് അ​സോ​സി​യേ​റ്റ് ഷീ​ല വേ​ണു​ഗോ​പാ​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു​ഷ ജി.​ആ​ന​ന്ദ്, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ ബി.​എ​സ്.​സ​ന്ധ്യ,നീ​തു രാ​ജീ​വ്, വാ​ർ​ഡ് മെ​മ്പ​ർ വി​ഷ്ണു ആ​ന​പ്പാ​റ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ രാ​ധാ​മ​ണി, ഉ​ദ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.