സി​വി​ല്‍ സ​ര്‍​വീ​സി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്ക് അ​ഭി​മാ​ന​മാ​യി എ.​എ​ല്‍. രേ​ഷ്മ
Friday, September 24, 2021 11:38 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര: അ​ഖി​ലേ​ന്ത്യാ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ നെ​യ്യാ​റ്റി​ന്‍​ക​ര​യ്ക്ക് അ​ഭി​മാ​ന​മാ​യി എ.​എ​ല്‍.​രേ​ഷ്മ .
ര​ണ്ടാം ത​വ​ണ​യാ​ണ് രേ​ഷ്മ സി​വി​ല്‍ സ​ര്‍​വീ​സ് പ​രീ​ക്ഷ​യി​ല്‍ പ​യ​റ്റു​ന്ന​ത്.
ക​ഴി​ഞ്ഞ ത​വ​ണ അ​ഭി​മു​ഖ പ​രീ​ക്ഷ​യി​ല്‍ നാ​ലു മാ​ര്‍​ക്കി​ന്‍റെ കു​റ​വി​ല്‍ പരാജയം നേ​രി​ട്ട രേ​ഷ്മ ഇ​ക്കു​റി 256 ാം റാ​ങ്കി​ലെ​ത്തി​യ​ത് മ​ധു​ര​പ്ര​തി​കാ​രം കൂ​ടി​യാ​ണ്. നെ​യ്യാ​റ്റി​ന്‍​ക​ര ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം അ​റ​ക്കു​ന്ന് റോ​ഡി​ല്‍ മി​ന്നാ​ര​ത്തി​ല്‍ ലി​ഡ്സ​ണ്‍ രാ​ജി​ന്‍റെ​യും അ​ജി​ത​യു​ടെ​യും മ​ക​ളാ​യ രേ​ഷ്മ അ​ഞ്ചു മു​ത​ല്‍ പ്ല​സ് ടു ​വ​രെ പ​ഠി​ച്ച​ത് നെ​യ്യാ​റ്റി​ന്‍​ക​ര ഗ​വ. ബോ​യ്സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലാ​യി​രു​ന്നു.
ഇം​ഗ്ലീ​ഷ് സാ​ഹി​ത്യ​ത്തി​ല്‍ മാ​ര്‍ ഇൗ​വാ​നി​യോ​സ് കോ​ള​ജി​ല്‍ നി​ന്നും ബി​രു​ദ​വും ഹൈ​ദ​രാ​ബാ​ദ് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്സി​റ്റി​യി​ല്‍ നി​ന്നും ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക​ര​സ്ഥ​മാ​ക്കി.
ഗ​വ. ട്രെ​യി​നിം​ഗ് കോ​ള​ജി​ല്‍ നി​ന്നും വി​ര​മി​ച്ച ലി​ഡ്സ​ണ്‍ രാ​ജും കെഎ​സ്ഇ​ബി യി​ലെ സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് അ​ജി​ത​യു​ടെ​യും മൂ​ത്ത മ​ക​ളാ​യ രേ​ഷ്മ​യു​ടെ മാ​താ​പി​താ​ക്ക​ള്‍.
അ​നു​ജ​ന്‍ ര​ജി​ത് കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എം​ബി​ബി​എ​സ് വി​ദ്യാ​ര്‍​ഥി​യാ​ണ്. കെ.​ആ​ന്‍​സ​ല​ന്‍ എം​എ​ൽ​എ രേ​ഷ്മ​യെ ആ​ദ​രി​ച്ചു.