സി​വി​ൽ സ​ർ​വീ​സ് വി​ജ​യി എ​സ്. അ​ശ്വ​തി​യെ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​ഭി​ന​ന്ദി​ച്ചു
Sunday, September 26, 2021 12:41 AM IST
തി​രു​വ​ന​ന്ത​പു​രം: സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച ക​രി​ക്ക​കം സ്വ​ദേ​ശി എ​സ്. അ​ശ്വ​തി​യെ മ​ന്ത്രി ആ​ന്‍റ​ണി രാ​ജു വീ​ട്ടി​ലെ​ത്തി അ​നു​മോ​ദി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​ന്ത്രി ക​രി​ക്ക​കം അ​റ​പ്പു​ര​വി​ളാ​ക​ത്തെ സ​രോ​വ​രം വീ​ട്ടി​ലെ​ത്തി​യ​ത്. ഷാ​ൾ അ​ണി​യി​ച്ച് അ​ശ്വ​തി​യെ ആ​ദ​രി​ക്കു​ക​യും അ​ഭി​ന്ദി​ക്കു​ക​യും ചെ​യ്ത മ​ന്ത്രി അ​ശ്വ​തി​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​ർ​ന്നു. മ​ക​ളു​ടെ സ്വ​പ്ന​ത്തി​ന് എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി ഒ​പ്പം നി​ന്ന കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി​യാ​യ അ​ച്ഛ​ൻ പ്രേ​മ​കു​മാ​റി​നെ​യും അ​മ്മ ശ്രീ​ല​ത​യെ​യും അ​ശ്വ​തി​യു​ടെ സ​ഹോ​ദ​ര​ൻ അ​നൂ​പി​നെ​യും മ​ന്ത്രി അ​ഭി​ന​ന്ദി​ച്ചു. സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ 481-ാം റാ​ങ്ക് നേ​ടി​യാ​ണ് അ​ശ്വ​തി കേ​ര​ള​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ​ത്. ആ​ദ്യ മൂ​ന്നു ശ്ര​മ​ങ്ങ​ളി​ലും പ്രി​ലി​മി​ന​റി പ​രീ​ക്ഷ എ​ന്ന ക​ട​ന്പ ക​ട​ക്കാ​ൻ അ​ശ്വ​തി​ക്കാ​യി​ല്ല. എ​ന്നി​ട്ടും തോ​റ്റു പി​ന്മാ​റാ​തെ ആ​ത്മ​വി​ശ്വാ​സ​വും ക​ഠി​നാ​ധ്വാ​ന​വും കൈ​മു​ത​ലാ​ക്കി നാ​ലാം ത​വ​ണ​യും ത​യാ​റെ​ടു​ത്ത് പ​രീ​ക്ഷ എ​ഴു​തി. ടി​സി​എ​സി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് അ​ശ്വ​തി സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യ്ക്കാ​യി ഒ​രു​ങ്ങു​ന്ന​ത്.
ഐ​എ​എ​സ് ല​ഭി​ക്ക​ണ​മെ​ന്നാ​ണ് അ​ശ്വ​തി​യു​ടെ ആ​ഗ്ര​ഹം. ഐ​ഐ​എ​സ് കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഐ​ആ​ർ​എ​സ് ആ​ണ് അ​ശ്വ​തി​യു​ടെ അ​ടു​ത്ത ഓ​പ്ഷ​ൻ.