സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്ഐ​യു​ടെ മ​ക്ക​ളെ വ​ക​വ​രു​ത്തു​മെ​ന്ന് ഭീ​ഷ​ണി: യു​വാ​വി​നെ​തി​രെ കേ​സ്
Sunday, September 26, 2021 12:41 AM IST
വി​ഴി​ഞ്ഞം: യു​വാ​വി​നെ മ​ർ​ദി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​സ്പെ​ൻ​ഷ​നി​ലാ​യ എ​സ്ഐ​യു​ടെ മ​ക്ക​ളെ വ​ക​വ​രു​ത്തു​മെ​ന്ന് ഫേ​യ്സ് ബു​ക്ക് പോ​സ്റ്റി​ട്ട യു​വാ​വി​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു.​തി​രു​വ​ന​ന്ത​പു​രം ക​ണി​യാ​പു​രം പാ​ച്ചി​റ സ്വ​ദേ​ശി ന​വാ​സി​നെ​തി​രെ​യാ​ണ് വി​വി​ധ വ​കു​പ്പു​ക​ൾ ചു​മ​ത്തി പൂ​വാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.​എ​സ്ഐ​യു​ടെ മ​ക്ക​ൾ റെ​യി​ൽ​വേ ട്രാ​ക്കി​ലോ ,ടി​പ്പ​റി​ന​ടി​യി​ലോ ച​ത്തു കി​ട​ക്കു​മെ​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ ഫേ​യ്സ് ബു​ക്ക് പോ​സ്റ്റി​ലെ വീ​ഡി​യോ ഭീ​ഷ​ണി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​വാ​സി​ന്‍റെ സിം ​കാ​ർ​ഡ്, ഫോ​ൺ എ​ന്നി​വ പൂ​വാ​ർ പോ​ലീ​സി​ന് മു​ന്നി​ൽ ഇ​ന്ന് രാ​വി​ലെ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു​ള്ള നോ​ട്ടീ​സ് ഇ​യാ​ളു​ടെ വ​ഞ്ചി​യൂ​രി​ലു​ള്ള വീ​ട്ടി​ലെ​ത്തി ഉ​ദ്യോ​ഗ​സ്ഥ​ർ കൈ​മാ​റി. എ​സ്ഐ​യു​ടെ മ​ർ​ദ​ന​ത്തി​ൽ പ​രി​ക്ക് പ​റ്റി​യ സു​ധീ​ർ​ഖാ​ന്‍റെ മ​ക്ക​ളോ​ട് പ​റ​യു​ന്ന ത​ര​ത്തി​ലാ​ണ് വീ​ഡി​യോ . ഇ​തി​നോ​ട​കം 25000 ആ​ളു​ക​ൾ ഈ ​വീ​ഡി​യോ ക​ണ്ട​താ​യി പൂ​വാ​ർ സി​ഐ അ​റി​യി​ച്ചു.