ടോ​ൾ പ്ലാ​സാ സ​മ​രം: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധി​ച്ചു
Sunday, September 26, 2021 12:41 AM IST
നേ​മം: ക​ഴ​ക്കൂ​ട്ടം- കാ​രോ​ട് ബൈ​പ്പാ​സ്‌ റോ​ഡ് പ​ണി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നു മു​മ്പ് അ​ശാ​സ്ത്രീ​യ​മാ​യി ടോ​ൾ പി​രി​ക്കു​ന്ന​തി​നെ​തി​രെ തി​രു​വ​ല്ല​ത്ത് ന​ട​ത്തി​വ​രു​ന്ന സ​മ​രം 41-ാം ദി​വ​സം പി​ന്നി​ടു​ന്ന​തി​നോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ല​യി​ലെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​ക​ൾ പ​ങ്കെ​ടു​ത്തു ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി .​ആ​ർ .പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗ​വും ഹെ​ഡ് ലോ​ഡ് വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​യ കോ​ളി​യൂ​ർ ദി​വാ​ക​ര​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​വി​ൻ​സെ​ന്‍റ് എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഭി​ലാ​ഷ് , കാ​ഞ്ഞി​രം​കു​ളം ശി​വ​കു​മാ​ർ ജ​യേ​ന്ദ്ര​ൻ നാ​യ​ർ, ആ​ഗ്ന​സ് റാ​ണി, പ​ന​ത്തു​റ,പു​രു​ഷോ​ത്ത​മ​ൻ ,കോ​വ​ളം ബി​ജു, വെ​ങ്ങാ​നൂ​ർ സു​ജി​ത്ത്, ചൊ​വ്വ​ര രാ​ജ​ൻ, പ​ന​യ​റ​ക്കു​ന്നു ജോ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.