വീ​ണ്ടും ബൈ​ക്ക് അ​ഭ്യാ​സം
Sunday, September 26, 2021 12:41 AM IST
കാ​ട്ടാ​ക്ക​ട: കാ​ട്ടാ​ക്ക​ട​യി​ൽ വീ​ണ്ടും ബൈ​ക്ക് അ​ഭ്യാ​സം പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ. പൂ​വ​ച്ച​ലി​ലെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ക​ല്യാ​ണ ച​ട​ങ്ങി​നി​ട​യി​ലാ​ണ് യു​വാ​ക്ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം.

അ​ൻ​പ​തി​ല​ധി​കം പേ​രാ​ണ് മൂ​ന്ന് കി​ലോ​മീ​റ്റ​റോ​ളം ദൂ​ര​ത്തി​ൽ വ​ഴി​യാ​ത്ര​ക്കാ​രെ​യും നാ​ട്ടു​കാ​രെ​യും മു​ൾ​മു​ന​യി​ൽ​നി​റു​ത്തി ചീ​റി​പ്പാ​ഞ്ഞ​ത്. ഓ​രോ ബൈ​ക്കി​ലും ര​ണ്ടും മൂ​ന്നും പേ​ർ ഇ​രു​ന്നാ​ണ് റേ​സിം​ഗും സ്റ്റ​ണ്ടിം​ഗു​മെ​ല്ലാം ന​ട​ത്തി​യ​ത്. വ​ര​ൻ വീ​ട്ടി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന​തി​ന് മു​ൻ​പ് ന​ട​ന്ന അ​ഭ്യാ​സ​ത്തി​നി​ടെ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. മ​ട​ക്ക​യാ​ത്ര​യി​ലും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു അ​വ​സ്ഥ.

മോ​ഡി​ഫൈ ചെ​യ്ത ബൈ​ക്കു​ക​ളി​ൽ യു​വാ​ക്ക​ൾ ന​ട​ത്തു​ന്ന അ​ഭ്യാ​സ പ്ര​ക​ട​നം നാ​ട്ടു​കാ​ർ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഇ​വ​രു​ടെ പ്ര​ക​ട​ന​ത്തി​നി​ടെ പു​ന്നാം​ക​രി​യ്ക​ക്ക​ത്തു​വ​ച്ച് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ടു​മ​റി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്തെ​ത്തി.