ന​ഗ​ര​സ​ഭ​യി​ലെ പ​ണം ത​ട്ടി​പ്പ്: പ്ര​ത്യേ​ക സ​ബ് ക​മ്മി​റ്റി രൂ​പീ​ക​രി​ക്കു​മെ​ന്ന് മേ​യ​ർ
Sunday, September 26, 2021 12:43 AM IST
തി​രു​വ​ന​ന്ത​പു​രം: ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന് സോ​ണു​ക​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ണം ത​ട്ടി​പ്പ് ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഭാ​വി​യി​ൽ ഇ​തി​നു ത​ട​യി​ടു​ന്ന​തി​നാ​യി ന​ഗ​ര​സ​ഭ ത​ല​ത്തി​ൽ പ്ര​ത്യേ​ക സ​ബ് ക​മ്മി​റ്റി രൂ​പി​ക്ക​രി​ക്കു​മെ​ന്ന് മേ​യ​ർ ആ​ര്യ രാ​ജേ​ന്ദ്ര​ൻ . മേ​യ​ർ ,ധ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ഡ​പ്യൂ​ട്ടി മേ​യ​ർ,ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി,ന​ഗ​ര​സ​ഭ അ​ക്കൗ​ണ്ട്സ് ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ​ബ് ക​മ്മി​റ്റി​യാ​ണ് രൂ​പി​ക​രി​ക്കു​ന്ന​ത്.
നേ​മം സോ​ണ​ലി​ൽ ന​ഗ​ര​സ​ഭ​യു​ടെ ക​ണ​ക്ക​നു​സ​രി​ച്ച് 2674333 രൂ​പ​യു​ടെ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി. ത​ട്ടി​പ്പ് ന​ട​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ഗ​ര​സ​ഭ പ​രാ​തി ന​ൽ​കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട റി​പ്പോ​ർ​ട്ടും ഇ​ന്ന​ലെ പോ​ലീ​സി​നു കൈ​മാ​റി. ആ​റ്റി​പ്ര സോ​ണ​ലി​ൽ 109038 രൂ​പ​യു​ടെ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യെ​ന്നാ​ണ് ന​ഗ​ര​സ​ഭ പ്ര​ഥ​മാ​ക റി​പ്പോ​ർ​ട്ട്. ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്തി​മ റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ക്കും. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​വി​ട​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ ന​ട​പ​ടി​യെ​ടു​ക്കും.
11 സോ​ണ​ൽ ഓ​ഫീ​സി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നാ​ല് സോ​ണ​ൽ ഓ​ഫീ​സി​ലെ പ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട് കൂ​ടി ല​ഭി​ക്കാ​നു​ണ്ട്. ക​ഴ​ക്കൂ​ട്ടം, ഫോ​ർ​ട്ട്, വ​ട്ടി​യൂ​ർ​ക്കാ​വ്, കു​ട​പ്പ​ന​കു​ന്ന് എ​ന്നീ സോ​ണ​ലു​ക​ളി​ലെ റി​പ്പോ​ർ​ട്ടാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്.​ര​ണ്ട് ദി​വ​സ​ത്തി​നു​ള്ളി​ൽ ഇ​വി​ട​ത്തെ റി​പ്പോ​ർ​ട്ടും ല​ഭി​ക്കു​മെ​ന്നും ത​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും മേ​യ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.