ക​വി​താ​സ​മാ​ഹാ​രം പ്ര​കാ​ശ​നം നാ​ളെ
Sunday, September 26, 2021 9:37 PM IST
നെ​യ്യാ​റ്റി​ന്‍​ക​ര : വൈ​ലോ​പ്പി​ള്ളി സം​സ്കൃ​തി ഭ​വ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നും ക​വി​യും അ​ധ്യാ​പ​ക​നു​മാ​യ വി​നോ​ദ് വൈ​ശാ​ഖി ര​ചി​ച്ച ക​വി​താ​സ​മാ​ഹാ​രം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നാ​ളെ പ്ര​കാ​ശ​നം ചെ​യ്യും.
ക​വി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍റെ അ​വ​താ​രി​ക​യും പ്ര​ഭാ വ​ര്‍​മ്മ​യു​ടെ ആ​ശം​സാ​ക​വി​ത​യും ഉ​ള്‍​പ്പെ​ടു​ന്ന സ​മാ​ഹാ​ര​ത്തി​ന്‍റെ പ്ര​സാ​ധ​ക​ര്‍ ബു​ക്സ് ടാ​ഗാ​ണ്. വെ​ള്ള​റ​ട ആ​ര്‍​ട്ട്പോ​യി​ന്‍റ് പു​സ്ത​ക​ത്തി​ന്‍റെ ക​വ​റും രാ​ജേ​ഷ് ട്രി​വാ​ന്‍​ഡ്രം ലേ ​ഔ​ട്ടും വി​ന്‍​സെ​ന്‍റ് തു​ട​ലി ചി​ത്രീ​ക​ര​ണ​വും നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്നു. നാ​ളെ രാ​വി​ലെ 10.30 ന് ​സെ​ക്ര​ട്ടേ​റി​യ​റ്റി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​രാ​ജ​ശ്രീ വാ​ര്യ​ര്‍ പു​സ്ത​കം സ്വീ​ക​രി​ക്കും.
യോ​ഗ​ത്തി​ല്‍ പ്ര​ഫ. വി.​എ​ന്‍ മു​ര​ളി അ​ധ്യ​ക്ഷ​നാ​കും. ചി​ത്ര​കാ​ര​നും എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​ര​യ്ക്കാ​മ​ണ്ഡ​പം വി​ജ​യ​കു​മാ​ര്‍, മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ സു​രേ​ഷ് വെ​ള്ളി​മം​ഗ​ലം, എ​സ്.​എ​ന്‍ സു​ധീ​ര്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ക്കും.