ടോ​ൾ പി​രി​വ്: ഹൈ​ക്കോ​ട​തി​യി​ൽ കേ​സ്
Sunday, September 26, 2021 9:39 PM IST
വി​ഴി​ഞ്ഞം: ക​ഴ​ക്കൂ​ട്ടം-​കാ​രോ​ട് ബൈ​പ്പാ​സി​ലെ ടോ​ൾ പി​രി​വി​നെ​തി​രെ ന​ട​ത്തു​ന്ന സ​മ​രം അ​ന​ന്ത​മാ​യി നീ​ളു​ന്ന​തി​നെ​തി​രെ ഹൈ​ക്കോ​ട​തി​യി​ൽ കേ​സ്. വി​വി​ധ രാ​ഷ്ട്രീ​യ​പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്ത​മാ​യ സ​മ​ര​ങ്ങ​ൾ ന​ട​ക്കു​മ്പോ​ഴും സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​ത്തു​തീ​ർ​പ്പ് ച​ർ​ച്ച​ക്ക് പോ​ലും വി​ളി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി ട്ര​ഷ​റ​ർ അ​ഡ്വ.​കെ.​വി.​അ​ഭി​ലാ​ഷാ​ണ് കേ​സ് ന​ൽ​കി​യ​ത്. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യേ​യും സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​യും ടോ​ൾ പി​രി​ക്കു​ന്ന ഏ​ജ​ൻ​സി​യേ​യും എ​തി​ർ​ക​ക്ഷി​ക​ളാ​ക്കി ഹൈ​ക്കോ​ട​തി​യി​ൽ പൊ​തു​താ​ൽ​പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്ത​ത്. തി​രു​വ​ല്ലം ജം​ഗ്ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​ശാ​സ്ത്രീ​യ​ത പ​രി​ഹ​രി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്.​കേ​സ്‌ ഒ​ക്ടോ​ബ​ർ നാ​ലി​ന് പ​രി​ഗ​ണി​ക്കും.