ക​ഞ്ചാ​വ് വി​ൽ​പ്പ​ന: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Sunday, September 26, 2021 9:41 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ് : ബൈ​ക്കി​ൽ ക​റ​ങ്ങി ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ര​ണ്ടു പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. പാ​റ്റൂ​ർ കൊ​ല്ലൂ​ർ പ​ണ​യി​ൽ വീ​ട്ടി​ൽ അ​രു​ൺ എ​സ് . കു​മാ​ർ (31), പേ​ട്ട ഡോ​റി​സ് മ​ന്ദി​ർ വീ​ട്ടി​ൽ നി​ജോ (25) എ​ന്നി​വ​രാണ് ​അ​റ​സ്റ്റിലായത്. വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വ്യാ​പ​ക​മാ​യി ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​വ​ന്ന ഇ​വ​രെ​ക്കു​റി​ച്ച് ന​ർ​ക്കോ​ട്ടി​ക് സെ​ൽ എ​സി​പി ഷീ​ൻ ത​റ​യി​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് ഇ​വ​ർ പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.
ക​ണ്ണ​മ്മൂ​ല ഭാ​ഗ​ത്ത് യു​വാ​വി​ന് ക​ഞ്ചാ​വ് കൈ​മാ​റു​ന്ന​തി​നി​ടെ​യാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ചെ​റു പാ​ക്ക​റ്റു​ക​ളാ​ക്കി വി​ൽ​പ്പ​ന​യ്ക്ക് സൂ​ക്ഷി​ച്ചി​രു​ന്ന 200 ഗ്രാം ​ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നും ക​ണ്ടെ​ടു​ത്തു. മെ​ഡി​ക്ക​ൽ കോ​ള​ജ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ഹ​രി​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ പ്ര​ശാ​ന്ത്, ര​തീ​ഷ്, എ​എ​സ്ഐ സാ​ദ​ത്ത്, എ​സ്‌​സി​പി​ഒ​മാ​രാ​യ ജ്യോ​തി, അ​ബ്ദു​ൾ ജ​വാ​ദ്, ച​ന്ദ്ര ബോ​സ് എ​ന്നി​വ​രും ന​ർ​ക്കോ​ട്ടി​ക് സെ​ൽ ടീ​മം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.