മ​ക​ളു​ടെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ പി​താ​വ് ജീവനൊടുക്കിയ നി​ല​യി​ൽ
Monday, September 27, 2021 11:18 PM IST
വി​തു​ര: ഒ​രു മാ​സം മു​മ്പ് സ്കൂ​ട്ട​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ​തി​യു​ടെ പി​താ​വ് ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ൽ. വി​തു​ര കൊ​പ്പം നെ​ല്ലി​ക്കു​ഴി ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സു​രേ​ഷി (48)നെ​യാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ വീ​ടി​ന​ടു​ത്തു​ള്ള റ​ബ​ർ​ത്തോ​ട്ട​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ​നി​ശ്ച​യ​ത്തി​ന് ര​ണ്ടു ദി​വ​സം മാ​ത്രം ബാ​ക്കി നി​ൽ​ക്കെ സു​ഹൃ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ന്‍റെ പി​ന്നി​ലി​രു​ന്നു യാ​ത്ര ചെ​യ്യ​വേ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ലാ​ണ് സു​രേ​ഷി​ന്‍റെ ഏ​ക മ​ക​ൾ ആ​ര്യ മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ മാ​സം 24ന് ​വി​തു​ര ചു​ള്ളി​മാ​നൂ​ർ റോ​ഡി​ൽ പ​തി​നെ​ട്ടാം ക​ല്ല് കു​രി​ശ​ടി​ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. റോ​ഡി​ൽ തെ​റി​ച്ചു വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ആ​ര്യ​യെ ആ​ദ്യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. വി​ദേ​ശ​ത്താ​യി​രു​ന്ന സു​രേ​ഷ് എ​ത്തി​യ​തി​നു ശേ​ഷ​മാ​ണ് സം​സ്കാ​രം ന​ട​ന്ന​ത്. മ​ക​ളു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ക​ന​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നെ​ന്ന് സ​മീ​പ​വാ​സി​ക​ൾ പ​റ​ഞ്ഞു. അ​നി​ത​യാ​ണ് സു​രേ​ഷി​ന്‍റെ ഭാ​ര്യ.