പെ​ട്രോ​ൾ പ​ന്പി​ന് നേ​രെ ആ​ക്ര​മ​ണം
Monday, September 27, 2021 11:19 PM IST
നേ​മം: പ​ള്ളി​ച്ച​ൽ അ​യ​ണി​മൂ​ട്ടി​ലെ ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ പെ​ട്രോ​ൾ പ​ന്പി​ന് നേ​രെ ആ​ക്ര​മ​ണം. ഇ​ന്ന​ലെ രാ​വി​ലെ പ​തി​നൊ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​യാ​യ അ​നീ​ഷെ​ത്തി പ​ന്പ് മാ​നേ​ജ​രാ​യ ഹ​രി പ്ര​കാ​ശി​നെ അ​സ​ഭ്യം പ​റ​ഞ്ഞു.
ഇ​തി​നെ ചോ​ദ്യം ചെ​യ്ത സൂ​പ്പ​ർ​വൈ​സ​ർ ഷൈ​നു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട അ​നീ​ഷ് തി​രി​കെ പോ​യ ശേ​ഷം ബൈ​ക്കു​ക​ളി​ൽ സം​ഘ​മാ​യി എ​ത്തി ഷൈ​നി​നെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മാ​നേ​ജ​ർ ഹ​രി പ്ര​കാ​ശി​നും ജീ​വ​ന​ക്കാ​രാ​യ ര​ഞ്ജു​ഷ, സെ​ലീ​ൻ, അ​നു​രാ​ഗ് എ​ന്നി​വ​ർ​ക്കും മ​ർ​ദ​ന​മേ​റ്റ​ത്. ന​രു​വാ​മൂ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. അ​ക്ര​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ അ​നീ​ഷ് സി​പ​ിഎം പ്ര​വ​ർ​ത്ത​ക​നാ​ണ്. ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സി​ന് കൈ​മാ​റി. പ​രി​ക്കേ​റ്റ ജീ​വ​ന​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ന​രു​വാ​മൂ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു.