തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞു
Monday, September 27, 2021 11:19 PM IST
ആ​റ്റി​ങ്ങ​ൽ: തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളെ ഹ​ർ​ത്താ​ല​നു​കൂ​ലി​ക​ൾ ത​ട​ഞ്ഞ​ത് സം​ഘ​ർ​ഷ​ത്തി​ൽ ക​ലാ​ശി​ച്ചു. മു​ദാ​ക്ക​ൽ പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ർ​ഡി​ലാ​യി​രു​ന്നു സം​ഭ​വം. സ​മ​രാ​നു​കൂ​ലി​ക​ൾ തൊ​ഴി​ൽ സ്ഥ​ല​ത്തെ​ത്തി പ​ണി​മു​ട​ക്കി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും ജോ​ലി ചെ​യ്യാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും പ​റ​ഞ്ഞ​ത് ഇ​രു​കൂ​ട്ട​രും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ന് ഇ​ട​യാ​ക്കി.​
തു​ട​ർ​ന്ന് ആ​റ്റി​ങ്ങ​ൽ എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ഇ​രു​കൂ​ട്ട​രു​മാ​യി ച​ർ​ച്ച ന​ട​ത്തി. ച​ർ​ച്ച​യ്ക്കൊ​ടു​വി​ൽ പ​ണി നി​ർ​ത്തി​വ​യ്ക്കാ​ൻ തൊ​ഴി​ലാ​ളി​ക​ൾ ത​യാ​റാ​യ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷാ​വ​സ്ഥ​യ്ക്ക് അ​യ​വ് വ​ന്ന​ത്. ​ബി​ജെ​പി​യു​ടെ വാ​ർ​ഡി​ൽ രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​യി ബോ​ധ​പൂ​ർ​വം ഹ​ർ​ത്താ​ൽ ദി​ന​ത്തി​ൽ നി​ർ​ബ​ന്ധി​ച്ച് ജോ​ലി ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് സ​മ​ര​ക്കാ​രു​ടെ ആ​ക്ഷേ​പം. എ​ന്നാ​ൽ പ​ല വാ​ർ​ഡി​ലും ജോ​ലി ന​ട​ക്കു​ന്നു​ണ്ടെ​ന്നും ബി​ജെ​പി മെ​മ്പ​റു​ടെ വ​ർ​ഡാ​യ​തി​നാ​ൽ ബോ​ധ​പൂ​ർ​വം ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​താ​ണെ​ന്നും മെ​മ്പ​ർ ര​മ്യ ആ​രോ​പി​ച്ചു.