കി​ണ​ർ ഇ​ടി​ഞ്ഞു താ​ഴ്ന്നു
Monday, September 27, 2021 11:19 PM IST
വി​ഴി​ഞ്ഞം: ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ൽ പെ​യ്തി​റ​ങ്ങി​യ ശ​ക്ത​മാ​യ മ​ഴ വി​ഴി​ഞ്ഞം ക​ര​യ​ടി​വി​ളാ​കം സ്വ​ദേ​ശി വി​ജ​യ​നും കു​ടും​ബ​ത്തി​നും ന​ൽ​കി​യ​ത് ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി. തൊ​ട്ട​ടു​ത്ത പു​ര​യി​ട​ത്തി​ലെ കു​ന്നി​ടി​ഞ്ഞു​ള്ള ചെ​ളി​യും വെ​ള്ള​വും കൊ​ണ്ട് വീ​ട് നി​റ​ഞ്ഞു. മു​റ്റ​ത്തെ കി​ണ​റും ചെ​ളി​യി​ൽ മൂ​ടി വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ന​ശി​ച്ചു.
വി​ജ​യ​നും കു​ടും​ബ​വും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വീ​ടും പ​രി​സ​ര​ങ്ങ​ളും ചെ​ളി കൊ​ണ്ട് മൂ​ടി​യ​തോ​ടെ ഇ​വ​ർ അ​യ​ൽ വീ​ട്ടി​ൽ അ​ഭ​യം തേ​ടി. പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത വി​ജ​യ​ന്‍റെ വീ​ട് വാ​സ​യോ​ഗ്യ​മാ​ക്ക​ണ​മെ​ങ്കി​ൽ ഇ​നി ഏ​റെ ക​ഠി​ന പ്ര​യ​ത്നം വേ​ണ്ടി​വ​രും.
മു​ട്ട​യ്ക്കാ​ട് പ്ലാ​വു​വി​ള വീ​ട്ടി​ൽ അ​ജ​യ​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ കി​ണ​ർ ഇ​ടി​ഞ്ഞു​താ​ണു .വീ​ടി​ന്‍റെ ചു​വ​രു​ക​ൾ​ക്കും വി​ള്ള​ലു​ണ്ടാ​യി .