മ​രം​വീ​ണ് കാ​റു​ക​ൾ ത​ക​ർ​ന്നു
Monday, September 27, 2021 11:19 PM IST
പേ​രൂ​ർ​ക്ക​ട: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും തി​രു​വ​ന​ന്ത​പു​രം ആ​യൂ​ർ​വേ​ദ കോ​ള​ജ് വ​ള​പ്പി​ൽ നി​ന്നി​രു​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ണ് കാ​റു​ക​ൾ ത​ക​ർ​ന്നു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് മ​രം കാ​റി​നു​മു​ക​ളി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണ് ഡോ. ​അ​നി​ൽ കു​മാ​റി​ന്‍റെ​യും ആ​യു​ർ​വേ​ദ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​യു​ടെ​യും കാ​റു​ക​ളാ​ണ് ത​ക​ർ​ന്ന​ത്.
തി​രു​വ​ന​ന്ത​പു​രം ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സി​ൽ​നി​ന്ന് അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ അ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഹ​രി​ലാ​ൽ, മ​ഹേ​ഷ് കു​മാ​ർ, സ​ജി​ൻ ജോ​സ്, ഹോം ​ഗാ​ർ​ഡ് രാ​ജേ​ന്ദ്ര​ബാ​ബു എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം മ​രം മു​റി​ച്ചു നീ​ക്കി.