മ​രം ക​ട​പു​ഴ​കി വീ​ണു
Monday, September 27, 2021 11:19 PM IST
കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ കു​റ്റി​ച്ച​ൽ എ​ൽ​പി സ്കൂ​ൾ കോ​ന്പൗ​ണ്ടി​ൽ നി​ന്ന മ​രം ക​ട​പു​ഴ​കി കാ​ട്ടാ​ക്ക​ട- കു​റ്റി​ച്ച​ൽ റോ​ഡി​ൽ വീ​ണു. മ​രം പ​തി​ക്കു​ന്ന​തി​ന് മി​നി​റ്റു​ക​ൾ​ക്ക് മു​ന്പ് ഒ​രു ആം​ബു​ല​ൻ​സും ഇ​രു​ച​ക്ര​വാ​ഹ​ന​വും റോ​ഡി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.​ക​ള്ളി​ക്കാ​ട്ടു നി​ന്ന് അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മ​രം മു​റി​ച്ചു നീ​ക്കി. പു​ന​ലാ​ൽ -ചാ​ക്കി​പാ​റ റോ​ഡി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. കാ​ട്ടാ​ക്ക​ട അ​ഗ്നി​ര​ക്ഷാ സേ​ന​യെ​ത്തി മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

മ​രം വീ​ണ് വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞു

പോ​ത്ത​ൻ​കോ​ട്: ക​ന​ത്ത കാ​റ്റി​ലും മ​ഴ​യി​ലും മ​രം ​വീ​ണ് വൈ​ദ്യു​ത തൂ​ൺ ഒ​ടി​ഞ്ഞു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്ന​ര​യോ​ടെ ഇ​ട​ത്താ​ട്- ക​ല്ലു​വി​ള റോ​ഡി​ലാ​ണ് സം​ഭ​വം. വൈ​ദ്യുത തൂ​ൺ സ​മീ​പ​ത്തെ രാ​ജു​വി​ന്‍റെവീ​ടി​നു മു​ക​ളി​ലേ​ക്ക് ചാ​ഞ്ഞ​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പോ​ത്ത​ൻ​കോ​ട്ടു നി​ന്ന് കെ​എ​സ്ഇ​ബി ജീ​വ​ന​ക്കാ​രെ​ത്തി വൈ​ദ്യു​ത​ബ​ന്ധം പു​ന​ഃസ്ഥാ​പി​ച്ചു.