വൈ​ദ്യു​ത തൂ​ണു​ക​ൾ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സം : അ​ധി​കൃ​ത​ർ​ക്ക് മൗ​നം
Monday, September 27, 2021 11:55 PM IST
നേ​മം : പാ​പ്പ​നം​കോ​ട് എ​സ്റ്റേ​റ്റ് - മു​തു​വ​ള്ളി റോ​ഡി​ൽ വാ​ഹ​ന​യാ​ത്ര​ക്കാ​ർ​ക്ക് ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. റെ​യി​ൽ​വേ​പാ​ള​ത്തി​നു സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു പോ​കു​ന്ന റോ​ഡി​ൽ റെ​യി​ൽ​വേ കു​ഴി​യെ​ടു​ത്ത​തോ​ടെ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ദു​രി​ത​പൂ​ർ​ണ​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
വൈ​ദ്യു​ത തൂ​ണു​ക​ൾ മാ​റ്റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി​ന​ൽ​കി​യി​ട്ട് യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
കോ​ർ​പ്പ​റേ​ഷ​ൻ പ​ണം അ​ട​ച്ചാ​ൽ മാ​ത്ര​മേ കെ​എ​സ്ഇ​ബി തൂ​ണു​ക​ൾ മാ​റ്റി സ്ഥാ​പി​ക്കൂ.
റെ​യി​ൽ​വേ​യു​ടെ അ​നു​മ​തി ആ​വ​ശ്യ​മാ​യ​തി​നാ​ൽ വ​ഴി​യി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളൊ​ന്നും ചെ​യ്യാ​ൻ ക​ഴി​യാ​ത്ത സ്ഥി​തി​യി​ലാ​ണ് കോ​ർ​പ്പ​റേ​ഷ​നും. റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ കാ​ര​ണം വാ​ഹ​ന​ങ്ങ​ൾ കൊ​ണ്ടു​പോ​കു​ന്ന​തി​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ്.