ദ​ന്ത ഡോ​ക്ട​റും അ​ത്യാ​ധു​നി​ക ക്ലി​നി​ക്കും വീ​ട്ടി​ലെ​ത്തും
Monday, September 27, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം : കെ​യ​ർ ആ​ൻ​ഡ് ക്യൂ​വ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ദ​ന്ത ഡോ​ക്ട​റും അ​ത്യാ​ധു​നി​ക ദ​ന്ത ക്ലി​നി​ക്കും വീ​ട്ടി​ലെ​ത്തു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. മൊ​ബൈ​ൽ ഡെ​ന്‍റ​ൽ ക്ലി​നി​ക്കി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി നി​ർ​വ​ഹി​ച്ചു .
ആ​ധു​നി​ക സ​ജ്ജീ​ക​ര​ണ​ങ്ങ​ളോ​ട് കൂ​ടി​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് കെ​യ​ർ ആ​ൻ​ഡ് ക്യു​വ​റി​ന്‍റെ പു​തി​യ സം​രം​ഭ​മാ​യ മൊ​ബൈ​ൽ ക്ലി​നി​ക്ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് ആ​ദ്യ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ ഒ​രു ക്ലി​നി​ക്ക് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​ത്. ഡെ​ന്‍റ​ൽ ക്ലി​നി​ക്ക്, ഡെ​ന്‍റ​ൽ കെ​യ​ർ, ഡോ​ക്ട​ർ ഓ​ൺ കോ​ൾ സ​ർ​വീ​സ്, ന​ഴ്സിം​ഗ് സ​ർ​വീ​സ് തു​ട​ങ്ങി വീ​ടി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​ൽ ഇ​രു​ന്ന് ചെ​യ്യാ​വു​ന്ന നി​ര​വ​ധി മെ​ഡി​ക്ക​ൽ സ​ർ​വീ​സു​ക​ൾ കെ​യ​ർ ആ​ൻ​ഡ് ക്യു​വ​ർ ന​ൽ​കു​ന്നു​ണ്ട്. ഇ​തി​നാ​യി വൈ​ദ​ഗ്ദ്യം നേ​ടി​യ ഡോ​ക്ട​ർ​മാ​രു​ടെ​യും ന​ഴ്സു​മാ​രു​ടെ​യും സം​ഘം ത​ന്നെ ഇ​വി​ടെ ഉ​ണ്ട്. രോ​ഗി​ക​ളെ നി​രീ​ക്ഷി​ക്കാ​ൻ 24 മ​ണി​ക്കൂ​ർ നി​രീ​ക്ഷ​ണ സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.​കെ​യ​ർ ആ​ൻ​ഡ് ക്യു​വ​ർ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ ഷി​ജു സ്റ്റാ​ൻ​ലി, ചീ​ഫ് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​മൂ​ർ​ത്തി, ഐ​ടി മാ​നേ​ജ​ർ ഡോ. ​എം.​ആ​ർ.​രാ​ജേ​ഷ്, ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ ബി​ന്ദു അ​ജി​ത് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.