നെ​ടു​മ​ങ്ങാ​ട് സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു
Monday, September 27, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട് : പ​ത്തു​കോ​ടി രൂ​പ ചെ​ല​വി​ട്ട് നി​ർ​മി​ക്കു​ന്ന നെ​ടു​മ​ങ്ങാ​ട് സി​വി​ല്‍​സ്റ്റേ​ഷ​ന്‍റെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് മ​ന്ത്രി വി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് നി​ർ​വ​ഹി​ക്കും. മ​ന്ത്രി കെ.​രാ​ജ​ന്‍ ത​റ​ക്ക​ല്ലി​ടു​ന്ന യോ​ഗ​ത്തി​ൽ മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍ അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും. നി​ല​വി​ലെ റ​വ​ന്യൂ ട​വ​റി​ന് മു​ന്നി​ലാ​യാ​ണ് മി​നി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​ത്.

പൊ​തു​മ​രാ​മ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്ന് 9.45 കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് നാ​ലു​നി​ല​ക​ളി​ലാ​യി സി​വി​ല്‍​സ്റ്റേ​ഷ​ന്‍ നി​ര്‍​മി​ക്കു​ന്ന​ത്. സി​വി​ല്‍​സ്റ്റേ​ഷ​ന്‍ യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തോ​ടെ ടൗ​ണി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ര്‍​ടി ഓ​ഫീ​സ് ഉ​ള്‍​പ്പെ​ടേ​യു​ള്ള പ​ത്തി​ല​ധി​കം സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ളെ ഒ​രു​കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഒ​ന്നും ര​ണ്ടും നി​ല​ക​ളി​ല്‍ താ​ലൂ​ക്ക് ഒാ​ഫീ​സി​ന്‍റെ വി​വി​ധ​വി​ഭാ​ഗ​ങ്ങ​ളും നാ​ലാം നി​ല​യി​ല്‍ ആ​ര്‍​ഡി ഓ​ഫീ​സു​മാ​ണ് സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​റ്റ് നി​ല​ക​ളി​ല്‍ വി​വി​ധ​സ​ര്‍​ക്കാ​ര്‍​ഓ​ഫീ​സു​ക​ളും പ്ര​വ​ര്‍​ത്തി​ക്കും. ഗേ​ൾ​സ് ഹൈ​സ്കൂ​ള്‍ റോ​ഡി​ന് സ​മാ​ന്ത​ര​മാ​യി പ്ര​വേ​ശ​ന ക​വാ​ട​വും വാ​ഹ​ന​പാ​ര്‍​ക്കി​ങ്ങും ക്ര​മീ​ക​രി​ക്കും. സി​വി​ല്‍ സ്റ്റേ​ഷ​നും റ​വ​ന്യു ട​വ​റി​നും മ​ദ്ധ്യേ പ​ത്ത് മീ​റ്റ​റോ​ളം ദൈ​ര്‍​ഘ്യ​ത്തി​ല്‍ ഇ​ട​നാ​ഴി നി​ര്‍​മി​ച്ച് ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കും. പു​തി​യ സി​വി​ല്‍ സ്റ്റേ​ഷ​ൻ വ​ര​വോ​ടെ താ​ലൂ​ക്ക് ഒാ​ഫീ​സ്,ആ​ര്‍​ഡി​ഓ​ഫീ​സ്, വി​ല്ലേ​ജ് ഒാ​ഫീ​സ്, സ​പ്ലൈ ഓ​ഫീ​സ്, റ​വ​ന്യു റി​ക്ക​വ​റി, ഇ​ല​ക്‌​ഷ​ന്‍ വി​ഭാ​ഗം, എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സ് എ​ന്നി​വ ഒ​രു​കെ​ട്ടി​ട​ത്തി​ലാ​കും.