മ​ദ്യ​ക്കച്ച​വ​ടം: പ്ര​തി പി​ടി​യി​ൽ
Monday, September 27, 2021 11:55 PM IST
നെ​ടു​മ​ങ്ങാ​ട്: മ​ദ്യ​ക​ച്ച​വ​ടം ന​ട​ത്തി​യ യു​വാ​വി​നെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ്അ​റ​സ്റ്റ് ചെ​യ്തു. ചു​മ​ടു​താ​ങ്ങി എം​എം ഹൗ​സി​ൽ ഷി​ൻ​ഹ (36)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 7.45 ന് ​പ​ന​വൂ​ർ കീ​ഴേ​ക​ല്ലി​യോ​ട് ഭാ​ഗ​ത്തു മ​ദ്യ ക​ച്ച​വ​ടം ന​ട​ത്തു​ന്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​ല​ര ലി​റ്റ​ർ ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​വും പ്ര​തി​യി​ൽ നി​ന്നും ക​ണ്ടെ​ത്തി. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ വി. ​രാ​ജേ​ഷ് കു​മാ​റി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ എ​സ്ഐ​മാ​രാ​യ സു​നി​ൽ ഗോ​പി, വേ​ണു, എ​എ​സ്ഐ രൂ​പേ​ഷ് രാ​ജ്, എ​സ്‌​സി​പി​ഒ അ​നി​ൽ കു​മാ​ർ എ​ന്നി​വ​ർ അ​റ​സ്റ്റി​നു നേ​തൃ​ത്വം ന​ൽ​കി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു ചെ​യ്തു.