കെ.​എം.​ബ​ഷീ​റി​ന്‍റെ മ​ര​ണം; കു​റ്റ​പ​ത്രം വാ​യി​ക്ക​ൽ മാ​റ്റി
Monday, September 27, 2021 11:55 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ കെ.​എം.​ബ​ഷീ​റി​നെ വാ​ഹ​നം ഇ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ന്‍റെ കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ചു.
കു​റ്റ​പ​ത്ര​ത്തോ​ടൊ​പ്പം പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച പ​ല സാ​ക്ഷി മൊ​ഴി​ക​ളും, രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ​ക്ക് വ്യ​ക​ത​ത​യി​ല്ലെ​ന്നും ഈ ​രേ​ഖ​ക​ൾ ല​ഭി​ച്ച ശേ​ഷ​മേ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ തു​ട​ങ്ങാ​വൂ എ​ന്ന പ്ര​തി​ഭാ​ഗ വാ​ദം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട​തി കു​റ്റ​പ​ത്രം വാ​യി​ക്കു​ന്ന​ത് മാ​റ്റി​വ​ച്ച​ത്. ന​വം​ബ​ർ ഒ​ന്നി​ന് കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. പ്ര​തി​ക​ളാ​യ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​ൻ, വ​ഫ എ​ന്നി​വ​ർ ഇ​ന്ന​ലെ കോ​ട​തി​യി​ൽ നേ​രി​ട്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്. 2019 ഓ​ഗ​സ്റ്റ് മൂ​ന്നി​ന് പു​ല​ർ​ച്ചെ ഒ​ന്നി​നാ​ണ് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ശ്രീ​റാം വെ​ങ്കി​ട്ട​രാ​മ​നും സു​ഹൃ​ത്താ​യ വ​ഫ​യും സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ ഇ​ടി​ച്ചു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ ബ​ഷീ​ർ മ​രി​ച്ച​ത്. 2021 മാ​ർ​ച്ച് എ​ട്ടി​നാ​ണ് കീ​ഴ്കോ​ട​തി കേ​സ് വി​ചാ​ര​ണ ന​ട​പ​ടി​ക്ക​ൾ​ക്കാ​യി ജി​ല്ലാ കോ​ട​തി​ക്ക് കൈ​മാ​റി​യ​ത്.