ഗ്ലോ​ബ​ൽ ടീ​ച്ചേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് ബി​ന്നി സാ​ഹി​തി​ക്കു സ​മ്മാ​നി​ച്ചു
Monday, September 27, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: റേ​ഡി​യോ റ​വ​ല്യു​ഷ​ൻ രം​ഗ​ത്ത് ബി​ന്നി സാ​ഹി​തി​യു​ടെ പ്ര​വ​ർ​ത്ത​നം മാ​തൃ​കാ പ​ര​മെ​ന്ന് മ​ന്ത്രി ആ​ന്‍റ​ണി​രാ​ജു. അ​ന്ത​ർ​ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ന​വേ​റ്റീ​വ് അ​ച്ചീ​വ്മെ​ന്‍റി​നു​ള്ള ഗ്ലോ​ബ​ൽ ടീ​ച്ചേ​ഴ്സ് എ​ക്സ​ല​ൻ​സ് അ​വാ​ർ​ഡ് അ​ധ്യാ​പ​ക​നാ​യ ബി​ന്നി സാ​ഹി​തി​ക്ക് ന​ൽ​കി പ്ര​സം​ഗി ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി . കോ​വി​ഡ് കാ​ല​ത്ത് ലോ​ക​ത്താ​ദ്യ​ത്തെ കു​ട്ടി​ക​ൾ നി​യ​ന്ത്രി ക്കു​ന്ന ഇ​ന്‍റ​ർ നെ​റ്റ് റേ​ഡി​യോ സ്ഥാ​പി​ച്ച​തി​നാ​യി​രു​ന്നു പു​ര​സ്കാ​രം.​വൈ​എം​സി​എ സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ചെ​യ​ർ​മാ​ൻ ഡോ. ​ജേ​ക്ക​ബ് ജോ​ർ​ജ് ഒ​ള​ശ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. കെ.​പി. ര​ണ​ദി​വ ,അ​ഡ്വ. പ​ത്മി​നി റോ​സ് ,ഡോ.​ഗി​ഫ്റ്റി പേ​ര​യി​ൽ ,ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം വി​ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.