കോ​ണ്‍​ഗ്ര​സ് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നേ​യും ഭാ​ര്യ​യേ​യും അ​ക്ര​മി​ച്ച ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Monday, September 27, 2021 11:56 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റി​നേ​യും ഭാ​ര്യ​യേ​യും അ​ക്ര​മി​ച്ച​താ​യി പ​രാ​തി. കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് വാ​ർ​ഡ് പ്ര​സി​ഡ​ന്‍റ് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യ ഭാ​ര്യ സ​രി​ത​എ​ന്നി​വ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ര​ഞ്ജി​ത്ത്, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ​ക്കാ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി രാ​ഗേ​ഷ് എ​ന്നി​വ​ർ വീ​ടു ക​യ​റി ആ​ക്ര​മി​ച്ച​താ​യി രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ രാ​ജേ​ഷി​നും സം​ഘ​ത്തി​നും എ​തി​രെ ഡി​സി​സി​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. തെ​ര​ഞ്ഞ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​താ​യും കു​ര്യാ​ത്തി വാ​ർ​ഡി​ൽ ബി​ജെ​പി​ക്ക് വോ​ട്ട് മ​റി​ച്ച​താ​യും പ​രാ​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ന്നു​വ​ന്ന ത​ർ​ക്ക​മാ​ണ് ഇ​ന്ന​ലെ അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ഞ്ജി​ത്തി​നെ​യും രാ​ഗേ​ഷി​നെ​യും ഫോ​ർ​ട്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.