കെ​എ​സ്ആ​ര്‍​ടി​സി ബ​സും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ബ​സ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്
Wednesday, October 13, 2021 11:28 PM IST
നേ​മം: കെ​എ​സ്ആ​ര്‍​ടി​സി ബ​സും ടി​പ്പ​ര്‍​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ര്‍​ക്ക് പ​രി​ക്ക്. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴി​ന് പാ​പ്പ​നം​കോ​ട് മ​ല​യി​ന്‍​കീ​ഴ് റോ​ഡി​ല്‍ പൂ​ഴി​ക്കു​ന്നി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബ​സ് ഡ്രൈ​വ​ര്‍ സി​ന്‍​കി​ഷ് ഖാ​നാ​ണ് പ​രി​ക്കേ​റ്റ​ത്.

പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ൽ നി​ന്നും മ​ല​യി​ന്‍​കീ​ഴി​ലേ​യ്ക്കു പോ​യ ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ബ​സി​ന്‍റെമു​ന്‍​വ​ശം ത​ക​ര്‍​ന്നു. ലോ​റി​ക്കും കേ​ടു​പാ​ടു​ക​ളു​ണ്ട്. അ​പ​ക​ട​സ​മ​യ​ത്ത് ബ​സി​ല്‍ ഡ്രൈ​വ​റും ക​ണ്ട​ക്ട​റും മാ​ത്ര​മേ​യു​ണ്ടാ​യി​രു​ന്നു​ള്ളൂ. പ​രി​ക്കേ​റ്റ ഡ്രൈ​വ​റെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.