വെ​ട്ടു​കാ​ട് ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ൾ: ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു
Wednesday, October 13, 2021 11:28 PM IST
തി​രു​വ​ന​ന്ത​പു​രം : വെ​ട്ടു​കാ​ട് മാ​ദ്രെ ദെ ​ദേ​വൂ​സ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്തു​രാ​ജ​ത്വ തി​രു​നാ​ളി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ന​വം​ബ​ർ 12 മു​ത​ൽ 21 വ​രെ കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം തി​രു​നാ​ൾ ആ​ഘോ​ഷി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി റ​വ.​ഡോ. ജോ​ർ​ജ് ജെ. ​ഗോ​മ​സ്, പാ​രീ​ഷ് കൗ​ണ്‍​സി​ൽ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു. മു​ൻ​കാ​ല​ങ്ങ​ളി​ലെ​ന്ന​പോ​ലെ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ​യും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യു​ടേ​യും വി​വി​ധ വ​കു​പ്പു​ക​ൾ തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നു​വേ​ണ്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഇ​ട​വ​ക​ത​ല​ത്തി​ൽ തി​രു​നാ​ൾ ന​ട​ത്തി​പ്പി​നു പാ​രീ​ഷ് കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഉ​പ​സ​മി​തി​ക​ൾ​ക്ക് രൂ​പം ന​ൽ​കി.