പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി അ​റ​സ്റ്റി​ൽ
Wednesday, October 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ച്ച ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ഇ​ന്ന​ലെ രാ​ത്രി ഏ​ഴോ​ടെ തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി​രു​ന്നു സം​ഭ​വം. സം​ഭ​വ​ത്തി​ൽ ആ​സാം സ്വ​ദേ​ശി ജോ​നി​യെ(23) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൻ പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു പെ​ണ്‍​കു​ട്ടി ഉ​ൾ​പ്പെ​ട്ട കു​ടും​ബം. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ന്‍റെ ഡി​ക്കി​യി​ൽ നി​ന്നും ശ​ബ്ദം കേ​ട്ട​തോ​ടെ വാ​ഹ​നം നി​ർ​ത്തി ഡി​ക്കി അ​ട​യ്ക്കു​ന്ന​തി​നി​ടെ അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന പ്ര​തി പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി നി​ല​വി​ളി​ച്ച​തോ​ടെ കു​ടും​ബാം​ഗ​ങ്ങ​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു.
ല​ഹ​രി​ക്ക് അ​ട​മ​യാ​യ പ്ര​തി പെ​ണ്‍​കു​ട്ടി​യെ ക​ട​ന്നു​പി​ടി​ക്കു​ന്ന​തി​ന് മു​ൻ​പ് ആ​ശു​പ​ത്രി​ഗേ​റ്റി​ൽ ര​ണ്ടു സ്ത്രീ​ക​ളെ ഉ​പ​ദ്ര​വി​ച്ചെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വി​വ​രം അ​റി​യി​ച്ച് ഒ​രു മ​ണി​ക്കൂ​റോ​ളം ക​ഴി​ഞ്ഞാ​ണ് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി​യ​ത്. അ​തേ​സ​മ​യം പ്ര​തി​യെ മ​ർ​ദി​ച്ചെ​ന്ന് കാ​ട്ടി കേ​സെ​ടു​ക്കു​മെ​ന്ന് വ​നി​താ പോ​ലീ​സ് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി പെ​ണ്‍​കു​ട്ടി​യു​ടെ കു​ടും​ബം ആ​രോ​പി​ച്ചു. പ്ര​തി​യെ നാ​ട്ടു​കാ​രും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​തെ​ന്നും ആ​രും മ​ർ​ദി​ച്ചി​ല്ലെ​ന്നും നാ​ട്ടു​കാ​ര​ട​ക്കം ഇ​തി​നു സാ​ക്ഷി​യാ​ണെ​ന്നും കു​ടും​ബം പ​റ​ഞ്ഞു. പോ​ലീ​സി​നു സ്വ​മേ​ധ​യാ കേ​സെ​ടു​ക്കാ​മെ​ന്നി​രി​ക്കെ പെ​ണ്‍​കു​ട്ടി പ​രാ​തി ന​ൽ​ക​ണ​മെ​ന്നും പോ​ലീ​സ് വാ​ശി​പി​ടി​ച്ചു. ഒ​ടു​വി​ൽ കു​ട്ടി​യു​ടെ അ​മ്മ​യി​ൽ നി​ന്നും പ​രാ​തി എ​ഴു​തി വാ​ങ്ങി സ്റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി​യും വാ​ങ്ങി​യ ശേ​ഷ​മാ​ണ് കു​ടും​ബ​ത്തെ പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. യു​വ​തി​യെ ക​ട​ന്നു​പി​ടി​ച്ച പ്ര​തി ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​റ്റൊ​രു​കേ​സി​ൽ പോ​ലീ​സ് പി​ടി​കൂ​ടി വി​ട്ട​യ​ച്ച​യാ​ളാ​ണെ​ന്നാ​ണ് സൂചനയുണ്ട്.