സ്കൂ​ൾ തു​റ​ക്ക​ൽ: ഗ്രാ​മ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു
Wednesday, October 13, 2021 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: സ്കൂ​ളു​ക​ൾ തു​റ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്നു.
കോ​വി​ഡി​ന് മു​ൻ​പു​ള്ള പ​ഠ​ന അ​ന്ത​രീ​ക്ഷ​ത്തി​ലേ​ക്ക് കു​ട്ടി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രാ​ൻ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ക്രി​യാ​ത്മ​ക ഇ​ട​പെ​ട​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​വ​ലോ​ക​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡി. ​സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു. ഓ​രോ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ലേ​യും ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​രോ​ഗ്യ,പോ​ലീ​സ് വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ, കു​ടും​ബ​ശ്രീ​തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ഒ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ക്കു​ന്ന​തി​ന് യോ​ഗം ചേ​ര​ണ​മെ​ന്ന് ഗ്രാ​മ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ​ക്ക് അ​ദ്ദേ​ഹം നി​ർ​ദേ​ശം ന​ൽ​കി. സ്കൂ​ൾ ത​ല​ത്തി​ൽ അ​ധ്യാ​പ​ക​ർ, പി​ടി​ഐ, എ​സ്എം​സി, എ​സ്ഡി​സി അം​ഗ​ങ്ങ​ൾ ഇ​വ​രെ ഉ​ൾ​പ്പെ​ടു​ത്തി 20ന് ​മു​ൻ​പാ​യി ക്ര​മീ​ക​ര​ണ​യോ​ഗ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്, വി​വി​ധ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ന്മാ​ർ, ഗ്രാ​മ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ തു​ട​ങ്ങി ജ​ന​പ്ര​തി​നി​ധി​ക​ളും പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്, ആ​രോ​ഗ്യ​വ​കു​പ്പ്, സാ​മൂ​ഹ്യ സു​ര​ക്ഷ വ​കു​പ്പ്, ആ​ഭ്യ​ന്ത​ര വ​കു​പ്പ്, വ​നി​താ​ശി​ശു​വി​ക​സ​ന വ​കു​പ്പ്,ശു​ചി​ത്വ​മി​ഷ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ, ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കു​ടും​ബ​ശ്രീ എ​ന്നി​വ​യു​ടെ ജി​ല്ലാ ത​ല ഉ​ദ്യോ​ഗ​സ്ഥ​രും അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.