പെ​രു​ന്പാ​ന്പി​നെ പി​ടി​കൂ​ടി
Wednesday, October 13, 2021 11:31 PM IST
വെ​ഞ്ഞാ​റ​മൂ​ട്: തെ​രു​വ് നാ​യ​യെ വി​ഴു​ങ്ങി​യ പെ​രു​മ്പാ​മ്പി​നെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി വ​നം വ​കു​പ്പി​നെ ഏ​ൽ​പ്പി​ച്ചു.​ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ അ​ട​യ​മ​ൺ വ​യ്യാ​റ്റി​ൻ​ക​ര പാ​ല​ത്തി​ന് സ​മീ​പ​മാ​ണ് സം​ഭ​വം.​
പാ​ല​ത്തി​ന് സ​മീ​പം കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന തെ​രു​വ് നാ​യ​യെ വി​ഴു​ങ്ങി അ​വ​ശ നി​ല​യി​ലാ​യ പ​ത്ത​ടി​യോ​ളം നീ​ളം വ​രു​ന്ന പെ​രു​മ്പാ​മ്പി​നെ സ​മീ​പ​ത്ത് നി​ന്ന യു​വാ​ക്ക​ൾ ക​യ​റി​ട്ട് പി​ടി​ക്കു​ക​യാ​യി​രു​ന്നു.
സ​മീ​പ ദി​വ​സ​ങ്ങ​ളി​ലാ​യി പി​ടി​കൂ​ടു​ന്ന നാ​ലാ​മ​ത്തെ പെ​രു​മ്പാ​മ്പാ​ണി​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​സ​മീ​പ​ത്താ​യി സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​ടു​ക​യ​റി​യ പു​ര​യി​ട​ത്തി​ൽ ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും പ​ന്നി​ക​ളു​ടെ​യും വി​ഹാ​ര കേ​ന്ദ്ര​മാ​ണ​ന്നും അ​ടി​യ​ന്ത​ര​മാ​യി ഇ​ത് വെ​ട്ടി​മാ​റ്റാ​ൻ അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.​അ​തേ സ​മ​യം പു​ര​യി​ട​ത്തി​ന്‍റെ ഉ​ട​മ​യെ പ​ഞ്ചാ​യ​ത്തി​ൽ വി​ളി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണു​മെ​ന്നും വാ​ർ​ഡം​ഗം ഹ​രീ​ഷ് പ​റ​ഞ്ഞു.