ന്യൂ​ന​മ​ർ​ദം : ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി
Friday, October 15, 2021 11:14 PM IST
വി​ഴി​ഞ്ഞം: ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​ലും, അ​റ​ബി​ക്ക​ട​ലി​ലും രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം കാ​റ്റാ​യി ഇ​ന്ന് വൈ​കു​ന്നേ​ര​ത്തോ​ടെ ക​ര​യി​ലേ​ക്ക് വീ​ശാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ര​ണ്ടു ക​ട​ലി​ലും ഒ​രു​മി​ച്ച് അ​പൂ​ർ​വ​മാ​യി മാ​ത്രം രൂ​പം കൊ​ണ്ട ന്യൂ​ന​മ​ർ​ദം ക​ര​യെ കാ​ര്യ​മാ​യി ബാ​ധി​ക്കാ​നി​ട​യി​ല്ലെ​ന്ന അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ർ​ശ​ന ജാ​ഗ്ര​ത നി​ർ​ദേ​ശം വ​ന്ന​തോ​ടെ മീ​ൻ പി​ടി​ത്ത​മു​പേ​ക്ഷി​ച്ച് വ​ള്ള​ങ്ങ​ൾ സു​ര​ക്ഷി​ത​മാ​ക്കാ​നു​ള്ള ശ്ര​മ​വും തീ​ര​ത്തു​കാ​ർ ആ​രം​ഭി​ച്ചു. ഉ​ൾ​ക്ക​ട​ലി​ൽ മ​ണി​ക്കൂ​റി​ൽ 60 കി​ലോ​മീ​റ്റ​റോ​ളം വേ​ഗ​ത്തി​ൽ വീ​ശു​ന്ന കാ​റ്റ് തീ​ര​ത്തോ​ട് അ​ടു​ക്കു​മ്പോ​ൾ വേ​ഗ​ത കു​റ​ഞ്ഞ് ജി​ല്ല​യി​ലേ​ക്ക് പ്രേ​വേ​ശി​ക്കു​ന്ന​തി​നാ​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കു​റ​വെ​ന്നും അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്നു.​എ​ന്നാ​ൽ കാ​റ്റ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള ക​ട​ലോ​ര മേ​ഖ​ല​യി​ൽ പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ വ​ഴി​യും ക​ട​ലോ​ര ജാ​ഗ്ര​താ സ​മി​തി​ക​ൾ വ​ഴി​യും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ വ​ഴി​യും ഇ​ന്ന​ലെ ത​ന്നെ ബ​ന്ധ​പ്പെ​ട്ട​വ​ർ ന​ൽ​കി​ക്ക​ഴി​ഞ്ഞു. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങാ​തി​രി​ക്കാ​ൻ വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ തീ​ര​ദേ​ശ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും​എ​ടു​ത്തു തു​ട​ങ്ങി.