നി​യ​മ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ
Friday, October 15, 2021 11:32 PM IST
വി​ഴി​ഞ്ഞം : സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കാ​റ്റി​ൽ പ​റ​ത്തി കൂ​റ്റ​ൻ പാ​റ​ക്ക​ല്ലു​ക​ൾ നി​റ​ച്ച് അ​മി​ത​ഭാ​ര​വു​മാ​യി ടി​പ്പ​റു​ക​ളു​ടെ മ​ര​ണ​പ്പാ​ച്ചി​ൽ തു​ട​രു​ന്നു.​വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​നെ​ന്ന പേ​രി​ൽ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പും പോ​ലീ​സും . ജ​ന​ത്തി​ന്‍റെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യി​ട്ടും ന​ട​പ​ടി​യെ​ടു​ക്കേ​ണ്ട അ​ധി​കൃ​ത​രു​ടെ നി​സം​ഗ​ത​ക്കെ​തി​രെ പ്ര​തി​ഷേ​ധ​മു​യ​രു​ക​യാ​ണ്.
ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് പാ​റ​ക്ക​ല്ലു​ക​ൾ ക​യ​റ്റി​യെ​ത്തു​ന്ന ടി​പ്പ​റു​ക​ളാ​ണ് അ​പ​ക​ട ഭീ​തി പ​ര​ത്തു​ന്ന​ത്. ലേ​റി​ക​ളു​ടെ പി​ൻ​വാ​തി​ലി​ൽ ക​യ​ർ ഉ​പ​യോ​ഗി​ച്ച് കെ​ട്ടി​യും ചി​ല​തി​ൽ ക​മ്പി കെ​ട്ടി​വ​ച്ചു​മൊ​ക്കെ​യാ​ണ് സ​ഞ്ചാ​രം. ഗ​താ​ഗ​ത​തി​ര​ക്കേ​റി​യ റോ​ഡു​ക​ളി​ലൂ​ടെ ഇ​ത്ത​രം വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​രം കാ​ൽ ന​ട​യാ​ത്ര​ക്കാ​ർ​ക്കും ഇ​രു ച​ക്ര വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ക​യാ​ണ്.
കൃ​ത്യ സ​മ​യ​ങ്ങ​ളി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്താ​ത്ത ചി​ല ലോ​റി​ക​ളി​ൽ നി​ന്ന്ഏ​തു നി​മി​ഷ​വും പാ​റ​ക്ക​ല്ലു​ക​ൾ പു​റ​ത്തേ​ക്ക് വീ​ഴാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വാ​ഹ​ന​ങ്ങ​ൾ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി പെ​റ്റി പി​ടി​ക്കാ​ൻ നി​ൽ​ക്കു​ന്ന പോ​ലീ​സും ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടി​ല്ലെ​ന്ന് ന​ടി​ച്ച് നി​യ​മ ലം​ഘ​ന​ത്തി​ന് കൂ​ട്ട് നി​ൽ​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ച​ര​ക്ക് ലോ​റി​ക​ൾ​കാ​ര​ണം റോ​ഡു​ക​ളും പൊ​ട്ടി​പൊ​ളി​യു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട് .
വി​ഴി​ഞ്ഞം തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​ന് ക​ല്ലെ​ത്തി​ക്കു​ന്ന​തി​ന്‍റെ മ​റ​വി​ൽ മ​റ്റി​ട​ങ്ങ​ളി​ലേ​ക്ക് ക​ല്ലെ​ത്തി​ക്കു​ന്ന സം​ഘ​ങ്ങ​ളും ഈ ​അ​വ​സ​രം മു​ത​ലെ​ടു​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. തു​റ​മു​ഖ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള വാ​ഹ​ന​ങ്ങ​ളെ ത​ട​യ​രു​തെ​ന്ന് ഉ​ന്ന​ത​ങ്ങ​ളി​ൽ നി​ന്ന് നി​ർ​ദേ​ശ​മു​ള്ള​തി​നാ​ൽ പോ​ലീ​സ് ഇ​ട​പെ​ടാ​ത്ത​താ​ണ് നി​യ​മ ലം​ഘ​ക​ർ​ക്ക് അ​നു​ഗ്ര​ഹ​മാ​കു​ന്ന​ത്.
അ​ധി​കൃ​ത​രു​ടെ ഇ​ത്ത​രം ന​ട​പ​ടി​ക്കെ​തി​രെ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​ഴി​ഞ്ഞ​ത്തെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ .