നെ​യ്യാ​ർ​ഡാം നി​റ​ഞ്ഞു
Saturday, October 16, 2021 11:02 PM IST
കാ​ട്ടാ​ക്ക​ട : ക​ന​ത്ത മ​ഴ​യി​ൽ നെ​യ്യാ​ർ​ഡാം നി​റ​ഞ്ഞു. ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് നാ​ല് ഷ​ട്ട​റു​ക​ൾ 600 സെ​ന്‍റീ​മീ​റ്റ​ർ ഉ​യ​ർ​ത്തി​യ​തോ​ടെ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.​ഡാ​മി​ന്‍റെ പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് 84.750 മീ​റ്റ​റാ​ണ്.

മ​ല​യോ​ര​ഗ്രാ​മ​ങ്ങ​ളി​ൽ ക​ന​ത്ത നാ​ശ​മാ​ണ് മ​ഴ വി​ത​ച്ച​ത്. കാ​ട്ടാ​ക്ക​ട, ക​ള്ളി​ക്കാ​ട്, കു​റ്റി​ച്ച​ൽ, പൂ​വ​ച്ച​ൽ, മാ​റ​ന​ല്ലൂ​ർ, മ​ല​യി​ൻ​കീ​ഴ്, വി​ള​പ്പി​ൽ, വി​ള​വൂ​ർ​ക്ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക്യ​ഷി​യി​ട​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി.

വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റി. നെ​യ്യാ​ർ, ക​ര​മ​ന​യാ​റു​ക​ൾ ക​ട​ന്നു​പോ​കു​ന്ന​യി​ട​ങ്ങ​ളി​ൽ വ​ൻ ക്യ​ഷി നാ​ശം സം​ഭ​വി​ച്ചു. കാ​ട്ടാ​ക്ക​ട​യി​ൽ ര​ണ്ടു പേ​രെ മാ​റ്റി പാ​ർ​പ്പി​ച്ച​താ​യി കാ​ട്ടാ​ക്ക​ട ത​ഹ​സീ​ൽ​ദാ​ർ അ​റി​യി​ച്ചു.