ഐ​സി​ഡി​എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷ​വും എ​ക്സി​ബി​ഷ​നും സ​മാ​പി​ച്ചു
Saturday, October 16, 2021 11:03 PM IST
വെ​ള്ള​റ​ട: പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്തി​ലെ ഐ​സി​ഡി​എ​സ് നാ​ല്‍​പ്പ​ത്തി ആ​റാം വാ​ര്‍​ഷി​കാ​ഘോ​ഷ​വും എ​ക്സി​ബി​ഷ​നും സ​മാ​പി​ച്ചു. സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ആ​രോ​ഗ്യ പോ​ഷ​ണ വി​ദ്യാ​ഭ്യാ​സം, ശൈ​ശ​വ പൂ​ര്‍​വ​കാ​ല വി​ദ്യാ​ഭ്യാ​സം, സ്ത്രീ​ക​ളു​ടെ സ​മൂ​ഹി​ക സു​ര​ക്ഷ, കു​ട്ടി​ക​ളു​ടെ വ​ള​ര്‍​ച്ചാ നി​രീ​ക്ഷ​ണം എ​ന്നി​വ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന നി​ര​വ​ധി പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍ എ​ക്സി​ബി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​രു​ന്നു. സ​മാ​പ​ന സ​മ്മേ​ള​നം പെ​രു​ങ്ക​ട​വി​ള പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​സു​രേ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​സി​ഡി​എ​സ് സൂ​പ്പ​ര്‍​വൈ​സ​ര്‍ ആ​ര്‍.​പി.​അ​ഞ്ചു,പെ​രു​ങ്ക​ട​വി​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​ബി​ന്ദു, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ കാ​ന​ക്കോ​ട് ബാ​ല​രാ​ജ്, ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ര​ജി​കു​മാ​ര്‍, മെ​മ്പ​ര്‍​മാ​രാ​യ കാ​ക്ക​ണം മ​ധു, എ​സ്.​എ​സ്.​ശ്രീ​രാ​ഗ്, ജ​യ​ച​ന്ദ്ര​ന്‍, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ശ്രീ.​കൃ​ഷ്ണ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.