നി​കു​തി വെ​ട്ടി​പ്പു കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Saturday, October 16, 2021 11:04 PM IST
തി​രു​വ​ന​ന്ത​പു​രം : നി​കു​തി വെ​ട്ടി​പ്പു കേ​സി​ൽ പ്ര​തി​യാ​യ കോ​ർ​പ​റേ​ഷ​ൻ നേ​മം സോ​ണ​ലി​ലെ ക്യാ​ഷ​ർ വെ​ള്ളാ​യ​ണി ഉൗ​ക്കോ​ട് ഉൗ​ക്കോ​ട്ടു​കോ​ണം ശ​ര​ണ്യ നി​വാ​സി​ൽ എ​സ്.​സു​നി​ത(39)​യെ നേ​മം പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തു.
വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ചോ​ദ്യം ചെ​യ്യാ​ൻ വി​ളി​ച്ചു​വ​രു​ത്തി​യ ശേ​ഷ​മാ​യി​രു​ന്നു അ​റ​സ്റ്റ്. പ്ര​തി നേ​ര​ത്തേ മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ശ്ര​മി​ച്ചി​രു​ന്നു. അ​ത് കോ​ട​തിത​ള്ളി​യ​തോ​ടെ​യാ​ണ് അ​റ​സ്റ്റി​ന് വ​ഴി​തെ​ളി​ഞ്ഞ​ത്. ഓ​ഫീ​സ് സൂ​പ്ര​ണ്ട് ശാ​ന്തി ക്കെ​തി​രെ​യും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​ർ ഒ​ളി​വി​ലാ​ണെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.